സ്വന്തം ലേഖകൻ: രാജ്യത്തെ ഡിജിറ്റൽ പേമെന്റ് സേവനത്തിന് മൊബൈൽ ദാതാക്കളായ ഉരീദുവിനും വോഡഫോണിനും അനുമതി നൽകി ഖത്തർ സെൻട്രൽ ബാങ്ക്. ഉരീദു മണി, വോഡഫോൺ ഖത്തറിന്റെ ഐ പേ എന്നിവയുടെ സേവനത്തിനാണ് അനുമതി നൽകിയത്. ഡിജിറ്റല്‍ പേമെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് മുന്നോടിയായാണ് ലൈസന്‍സ് നല്‍കിയത്.
രാജ്യത്തെ ഡിജിറ്റൽ പണമിടപാട് സേവനം നടത്തുന്ന എല്ലാ കമ്പനികളെയും ഖത്തർ സെൻട്രൽ ബാങ്കിനു കീഴിൽ ഒരു കുടക്കീഴിൽ നിലനിർത്തുന്നതിന്റെ ആദ്യ ചുവടുവെപ്പായാണ് പ്രധാന മൊബൈൽ ദാതാക്കളുടെ ഡിജിറ്റൽ പേെമന്റ് സംവിധാനങ്ങൾക്ക് ലൈസൻസ് നൽകാൻ തീരുമാനിച്ചത്. സാമ്പത്തിക സാങ്കേതികവത്കരണം മെച്ചപ്പെടുത്തി കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
മൊബൈൽ പേമെന്റ് സേവനമായ ഗൂഗിൾ പേ രാജ്യത്ത് ആരംഭിക്കാൻ സെൻട്രൽ ബാങ്ക് അനുവാദം നൽകിയിരുന്നു. ആപ്പിൾ പേ, സാംസങ് പേ, ഗൂഗിൾ പേ തുടങ്ങിയ കാർഡുകൾക്കായുള്ള എല്ലാ ആഗോള ഡിജിറ്റൽ വാലറ്റ് സേവനങ്ങളും ഇപ്പോൾ ഖത്തറിൽ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല