1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2022

സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസി അപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറ (ഐസിബിഎഫ്)ത്തിന്റെ കോൺസുലർ സേവനങ്ങളുടെ പ്രവർത്തന സമയം നീട്ടി. ശനി മുതൽ വ്യാഴം വരെ രാവിലെ 9.00 മുതൽ രാത്രി 9.00 വരെയാണ് പുതിയ സമയക്രമം. അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി രാത്രി 8.00 വരെയാണ്.

ഐസിബിഎഫിന്റെ അൽതുമാമയിലെ ഓഫിസിൽ നവജാത ശിശുക്കൾക്കുള്ള പാസ്‌പോർട്ട്, കുട്ടികളുടെയും മുതിർന്നവരുടെയും പാസ്‌പോർട്ട് പുതുക്കൽ എന്നീ കോൺസുലർ സേവനങ്ങളാണ് ലഭിക്കുന്നത്. മുൻകൂർ അനുമതി തേടുന്നവർക്കു മാത്രമേ സേവനങ്ങൾ ലഭിക്കൂ. അപ്പോയ്മെന്റിനായി: https://getappointment.icbfqatar.org/

ഖത്തറിൽ ശനിയാഴ്ച മുതൽ വാഹനയാത്ര, ഒത്തുകൂടൽ എന്നിവയിൽ നിയന്ത്രണമില്ല. പള്ളികളിൽ സാമൂഹിക അകലവും വേണ്ട. കോവിഡ് നിയന്ത്രണങ്ങളിലെ പുതിയ ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണിത്. രാജ്യത്ത് എല്ലായിടങ്ങളിലും വാക്‌സിനെടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശനം അനുവദിച്ചു കൊണ്ടാണ് പുതിയ ഇളവുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.