സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസിയുടെ പ്രത്യേക കോൺസുലർ ക്യാംപ് 15ന് അൽഖോർ ഇൻഡസ്ട്രിയൽ ഏരിയയിൽ നടക്കും. രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ നടക്കുന്ന ക്യാംപിൽ അൽഖോറിലെ ഇന്ത്യക്കാർക്ക് പാസ്‌പോർട്, അറ്റസ്‌റ്റേഷൻ സേവനങ്ങൾ ലഭിക്കും.
ഇതിനു പുറമെ തൊഴിലാളികൾക്കായി ബോധവൽക്കരണ സെഷനുകളും ഉണ്ടാകും. ഇന്ത്യക്കാർക്ക് തങ്ങളുടെ തൊഴിൽ പ്രശ്‌നങ്ങളും അധികൃതരെ അറിയിക്കാം. ഇൻഡസ്ട്രിയൽ ഏരിയയിലെ ടെക്‌നോ സ്റ്റീൽ ക്യാംപിൽ (ബിൽഡിങ് നമ്പർ-9, സോൺ -74, സ്ട്രീറ്റ്-11) ആണ് കോൺസുലർ ക്യാംപ് നടക്കുക.
കോൺസുലർ സേവനങ്ങൾക്കായി ബന്ധപ്പെട്ട രേഖകളുമായി വേണം ക്യാംപിലെത്താൻ. രാവിലെ 8.00 മുതൽ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സഹായം ലഭിക്കും. മാസ്‌ക് ധരിക്കൽ ഉൾപ്പെടെയുള്ള കോവിഡ് മുൻകരുതൽ പാലിച്ചു വേണം ക്യാംപിലെത്താനെന്നും എംബസി അധികൃതർ നിർദേശിച്ചു. അപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവുമായി സഹകരിച്ചാണ് ക്യാംപ് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല