1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2022

സ്വന്തം ലേഖകൻ: അ​ഡ്മി​ഷ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള എ​ൻ.​ആ​ർ.​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പെ​ൻ​ഷ​ൻ ആ​വ​ശ്യ​ത്തി​നു​ള്ള ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ർ​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ മു​ൻ​കൂ​ർ ബു​ക്കി​ങ് ആ​വ​ശ്യ​മി​ല്ല. പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ഉ​ച്ചക്ക് 12നും ​ഒ​രു മ​ണി​ക്കു​മി​ട​യി​ൽ എം​ബ​സി​യി​ൽ നേ​രി​ട്ടെ​ത്തി അ​പേ​ക്ഷ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് എം​ബ​സി അ​റി​യി​പ്പ് ന​ൽ​കി​യ​ത്.

അതിനിടെ ഫിഫ ലോകകപ്പിനെ വരവേല്‍ക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തെ ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവൃത്തി സമയങ്ങള്‍ പുനക്രമീകരിച്ചു. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 19 വരെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരുടെ എണ്ണം 20 ശതമാനമാക്കി കുറയ്ക്കും. ഇവര്‍ മാത്രമേ ഓഫീസുകളില്‍ നേരിട്ട് ഹാജരാവേണ്ടതുള്ളൂ. ബാക്കി 80 ശതമാനം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറും.

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മണി മുതല്‍ 11 മണി വരെയായും ക്രമീകരിച്ചിട്ടുണ്ട്. ഫിഫ 2022 ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ ക്രമീകരണം. ഖത്തര്‍ കാബിനറ്റാണ്് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

എന്നാൽ രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഈ സമയമാറ്റവും ഹാജര്‍ നിലയിലെ മാറ്റവും ബാധകമല്ല. അവ പതിവു പോലെ പ്രവര്‍ത്തിക്കുമെന്നും വക്താവ് അറിയിച്ചു.

അതേസമയം, സുരക്ഷാ, സൈനിക വിഭാഗങ്ങളെയും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെയും ഈ തീരുമാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ഔദ്യോഗിക വക്താവ് മുഹമ്മദ് നുവൈമി അല്‍ ഹജരി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഈ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ പതിവു പോലെ ജോലിക്ക് ഹാജരാവണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.