![](https://www.nrimalayalee.com/wp-content/uploads/2021/09/Qatar-Indian-Embassy-Open-House.jpg)
സ്വന്തം ലേഖകൻ: ഖത്തർ ഇന്ത്യൻ എംബസിയുടെ ഒക്ടോബർ മാസത്തെ ഓപൺ ഹൗസ് 31 ഞായറാഴ്ച നടക്കും. പ്രവാസി തൊഴിൽ പ്രശ്നങ്ങളും കോൺസുലാർ പരാതികളും എംബസി അധികൃതർ മുമ്പാകെ അവതരിപ്പിക്കാനുള്ള അവസരമാണിത്. ഞായറാഴ്ച മൂന്നു മുതൽ അഞ്ചു മണി വരെ നടക്കുന്ന ഓപൺഹൗസിൽ നേരിട്ടും ഓൺലൈനായും ഫോൺവഴിയും പങ്കെടുക്കാം.
മൂന്നു മുതൽ നാലു വരെയാണ് എംബസിയിൽ പരാതി ബോധിപ്പിക്കാനുള്ള അവസരം. നാലു മുതൽ അഞ്ചു വെര 974 30952526 എന്ന ഫോൺ നമ്പറിലും, സൂം പ്ലാറ്റ്ഫോം വഴിയും പങ്കെടുക്കാമെന്ന് എംബസി അധികൃതർ അറിയിച്ചു. മീറ്റിങ് ഐ.ഡി 830 1392 4063, പാസ്വേഡ് 121100.
ആദ്യ ശൂറാ കൗൺസിൽ സമ്മേളനം
ഖത്തർ ചരിത്രത്തിൽ ജനാധിപത്യ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ശൂറാ കൗൺസിലിെൻറ സമ്മേളനം അമീർ ൈശഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. ദേശീയതയും വികസനവും രാജ്യത്തിെൻറ അഖണ്ഡതയും വിളംബരം ചെയ്തുകൊണ്ടായിരുന്നു അമീറിെൻറ ഉദ്ഘാടന പ്രസംഗം. വോട്ടെടുപ്പിലൂടെ വിജയിച്ചെത്തിയ അംഗങ്ങളെയും കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവരെയും അമീർ അഭിനന്ദിച്ചു.
“ജുഡീഷ്യറിക്കും എക്സിക്യൂട്ടിവിനുമൊപ്പം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ നീതിനിർവഹണ വിഭാഗംകൂടിയായതോടെ രാജ്യത്തിെൻറ ചരിത്ര നിമിഷത്തിനാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഈ അവസരത്തിൽ രാജ്യത്തിെൻറ അഭിവൃദ്ധിയും താൽപര്യവുമായിരിക്കണം പ്രഥമം. മന്ത്രിമാരുടെ കൗൺസിലുമായുള്ള സഹകരണത്തിലൂടെ അത് ഉറപ്പാക്കുമെന്നും എനിക്ക് വിശ്വാസമുണ്ട്,“ ആമുഖത്തിൽ അമീർ വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷ, സാമ്പത്തിക വൈവിധ്യവത്കരണം, പ്രാദേശിക ഉൽപന്നങ്ങൾ വർധിപ്പിക്കൽ, സാങ്കേതികവത്കരണം, ബാങ്കിങ്-സാമ്പത്തിക മേഖലകളിലെ പരിഷ്കരം, രാജ്യാന്തര തലത്തിൽ വിവിധ മേഖലകളിലെ വളർച്ചയും അംഗീകാരവും, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ, സാങ്കേതിക മേഖലയിലെ നേട്ടങ്ങൾ തുടങ്ങിയ മികവുകൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു അമീറിെൻറ പ്രസംഗം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല