സ്വന്തം ലേഖകൻ: മുന്‍കൂര്‍ അനുവാദമില്ലാതെ ഇന്ത്യന്‍ അംബാസഡറെ നേരില്‍ കണ്ട് രാജ്യത്തെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്ന ഖത്തര്‍ എംബസി ഓപണ്‍ ഹൗസ് ഫെബ്രുവരി ഒന്ന്് വ്യാഴാഴ്ച നടക്കും. അടിയന്തര കോണ്‍സുലാര്‍ സേവനങ്ങളും ക്യാംപില്‍ ലഭ്യമായിരിക്കും.
ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമാണ് മാസം തോറും ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും.
തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളും പരാതികളും രേഖാമൂലം എംബസിയെ അറിയിക്കാനുള്ള അവസരമാണിത്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മൂന്ന് വരെയാണ് ഓപണ്‍ ഹൗസില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. മൂന്നു മണി മുതല്‍ അഞ്ച് മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല