സ്വന്തം ലേഖകൻ: പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റെ (കർവ) 7 പുതിയ ബസ് റൂട്ടുകൾക്ക് 31ന് തുടക്കമാകും. എൽ509, എൽ 524, എൽ 529, ആർ 705, ടി 603, ടി 611 എന്നിവയാണ് പുതിയ ബസ് റൂട്ടുകൾ.
ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ മുതൽ ന്യൂ ഇൻഡസ്ട്രിയൽ ഏരിയ, അൽ റുവൈസ് മുതൽ അൽഖോർ മാൾ, അൽ ഗരാഫ ബസ് സ്റ്റേഷൻ മുതൽ അൽ മതാർ അൽ ഖദീം മെട്രോ സ്‌റ്റേഷൻ വരെയുള്ള സർവീസുകളും പുതിയ ബസ് റൂട്ടുകളിൽ ഉൾപ്പെടുന്നു.
പഴയ 32, 201 എന്നീ റൂട്ടുകളിൽ ഇന്നു കൂടി മാത്രമേ സർവീസ് ഉണ്ടാകൂ. പുതിയ എം210, എം302, എം311, എം315 എന്നീ മെട്രോ ലിങ്ക് റൂട്ടുകൾ കൂടി 31 മുതൽ പ്രവർത്തനം തുടങ്ങും. റൂട്ടുകൾ അറിയാൻ: https://qrs.ly/rydsp08.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല