സ്വന്തം ലേഖകൻ: കമ്പനികൾക്ക് പ്രത്യേക തൊഴിൽ കരാറുകളുടെ അറ്റസ്റ്റേഷൻ ഇനി ഓൺലൈൻ വഴി സാധ്യമാകും. തൊഴിൽ മന്ത്രാലയമാണ് ഇ-സേവനങ്ങളിൽ പുതിയ സൗകര്യം കൂടി ചേർത്തത്. തൊഴിൽ നിയമത്തിന് അനുസൃതമായി ജോലിയുടെ സ്വഭാവവും സ്ഥാപനത്തിന്റെ ആവശ്യകതയും അനുസരിച്ച് ചില അധിക കരാർ വ്യവസ്ഥകൾ ഉൾപ്പെടുന്ന പ്രത്യേക തൊഴിൽ (മെഡിക്കൽ, എൻജിനീയറിങ് പോലുള്ള ജോലികൾ) കരാറുകളുടെ അറ്റസ്റ്റേഷന് വേണ്ടിയാണ് പുതിയ ഇ-സേവനം.
നാഷനൽ ഓഥന്റിക്കേഷൻ സിസ്റ്റം മുഖേന ഐഡന്റിറ്റി വെരിഫിക്കേഷനായി സ്മാർട് കാർഡുകൾ വേണം അറ്റസ്റ്റേഷനു വേണ്ടി കമ്പനികൾ ഉപയോഗിക്കാൻ. കരാർ അറ്റസ്റ്റേഷൻ നടപടികൾ ശക്തിപ്പെടുത്താനും കമ്പനികൾക്ക് നൽകുന്ന സേവനങ്ങൾ ലളിതവും വേഗത്തിലുമാക്കുകയാണ് ഇ-സേവനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
അടുത്തിടെയാണ് ഇലക്ട്രോണിക് തൊഴിൽ കരാർ അറ്റസ്റ്റേഷൻ സേവനങ്ങൾ നവീകരിച്ചത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തൊഴിൽ കരാർ ഓൺലൈനായി തന്നെ വെരിഫൈ ചെയ്യാനും അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാനുമുള്ള അനുമതിയോടു കൂടി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ഉൾപ്പെടെയാണ് നവീകരിച്ചത്. ഗാർഹിക തൊഴിലാളികളുടെ കരാറുകൾ ഓൺലൈൻ വഴി സർട്ടിഫൈ ചെയ്യുന്നതിനുള്ള സേവനവും അടുത്തിടെയാണ് ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല