![](https://www.nrimalayalee.com/wp-content/uploads/2020/10/Metrash2-allows-automatic-residency-renewal-Qatar.jpg)
സ്വന്തം ലേഖകൻ: ഖത്തറിൽ 18 വയസിൽ താഴെയുള്ള കുട്ടികളുടെ താമസരേഖയും ഇനി ഡിജിറ്റൽ കോപ്പിയായി സൂക്ഷിക്കാം. മെട്രാഷ് -2 ആപ്പിൽ ഇതിനായി സൗകര്യം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി മെട്രാഷ് ആപ്പിൽ ഐഡി രജിസ്റ്റർ ചെയ്യണം. മുതിർന്നവരുടെ ഐഡി രജിസ്റ്റർ ചെയ്യുന്നതിന് സമാനമായ രീതി തന്നെയാണ് സ്വീകരിക്കേണ്ടത്.
ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഈ ഡിജിറ്റൽ ഐഡി ഉപയോഗിക്കാനാകും. മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലായി 220 സേവനങ്ങൾ മെട്രാഷ് ആപ്പ് വഴി നൽകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പായ മെട്രാഷ് 2 വിലെ ഇ-വാലറ്റ് മെനുവിൽ ക്ലിക്ക് ചെയ്ത് ഡ്രോപ് ഡൗൺ പട്ടികയിൽ നിന്നു നിശ്ചിത ഖത്തർ ഐഡി നമ്പർ തിരഞ്ഞെടുക്കാം.
ആഭ്യന്തര മന്ത്രാലയത്തിന്റെ വകുപ്പുകളിലെ സേവന ഇടപാടുകളിൽ ഖത്തർ ഐഡിയുടെ ഡിജിറ്റൽ പകർപ്പുകൾ ഉപയോഗിക്കാം. രാജ്യത്തെ ജനങ്ങൾക്കു തങ്ങളുടെ ഖത്തർ ഐഡി, ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്‌ട്രേഷൻ തുടങ്ങിയ ഔദ്യോഗിക രേഖകൾ ഡിജിറ്റലായി മെട്രാഷിൽ സൂക്ഷിക്കാനുള്ള സൗകര്യമാണ് ഇ-വാലറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല