1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2022

സ്വന്തം ലേഖകൻ: ഖത്തറിലെ മെട്രോ ലിങ്ക് ബസുകളിൽ യാത്ര ചെയ്യാൻ ടിക്കറ്റ് വേണ്ടിവരും. പുതിയ സംവിധാനം തിങ്കളാഴ്ച മുതൽ ആണ് പ്രാബല്യത്തിൽ വരുക. മെട്രോയിലെ യാത്രക്കാർക്കുള്ള സൗജന്യ ഷട്ടിൽ ബസ് സർവിസായ മെട്രോ ലിങ്കിൽ 11 മുതൽ സൗജന്യ ഇ-ടിക്കറ്റ് നടപ്പാക്കുന്നതായി മുവാസലാത്ത് അറിയിച്ചു.

കർവ ബസ് ആപ്ലിക്കേഷൻ എടുക്കുകയാണെങ്കിൽ ഇ-ടിക്കറ്റ് വഴിയാവും ഇനിയുള്ള മെട്രോ ലിങ്കിലെ യാത്രകൾ. ഇതിന് വേണ്ടി പ്രത്യേക ചാർജുകൾ ഒന്നും ഈടാക്കില്ല. നിലവിൽ യാത്ര ചെയ്യുന്നത് പോലെ തന്നെ യാത്ര ചെയ്യാൻ സാധിക്കും. ഇതിന് പ്രത്യേക തടസ്സങ്ങൾ ഒന്നും ഇല്ല. ഒറ്റ പ്രവാശ്യം ഇത്തരത്തിലുള്ള മെട്രോലിങ്കുവഴിയുള്ള ക്യൂ.ആർ ടിക്കറ്റ് പിന്നീട് യാത്ര ചെയ്യുമ്പോഴും ഉപയോഗിക്കാൻ സാധിക്കും. പിന്നീട് ഉള്ള യാത്രക്കും ഇത് ഉൾപ്പെടുത്താൻ സാധിക്കും.

എങ്ങനെയാണ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ടത് എന്നതിന്റെ നടപടി ക്രമങ്ങൾ അധികൃതർ പുറത്തുവിട്ടു. കർവ ബസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സൈൻ ഇൻ ചെയ്യുക. ബസിൽ കയറുന്നതിന് മുമ്പ് തന്നെ ‘ഇ-ടിക്കറ്റ് ഡൗൺലോഡ്’ ചെയ്യണം. പിന്നീട് ‘മെട്രോ ലിങ്ക് ക്യൂ.ആർ ടിക്കറ്റ്’ ക്ലിക്ക് ചെയ്യുക. പിന്നീട് ഗോൾഡൻ ക്യൂ.ആർ കോഡിൽ നിങ്ങളുടെ ഇ-ടിക്കറ്റ് മൊബൈൽ ഫോണിൽ എത്തും. പിന്നീട് ബസിലെ റീഡറിൽ ടിക്കറ്റ് സ്കാൻ ചെയ്യുന്നതോടെ പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.