സ്വന്തം ലേഖകൻ: ഖത്തറിൽ മെട്രോ ലിങ്ക് ബസ് സർവീസുകൾ ഉപയോഗിക്കാൻ അടുത്ത മാസം മുതൽ ക്യു.ആർ കോഡ് സ്‌കാനിങ് നിർബന്ധം. യാത്ര സൗജന്യമായി തുടരുമെങ്കിലും ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോളും ക്യു.ആർ കോഡ് സ്‌കാനിങ് നിർബന്ധമാണ്.
മെട്രോ ലിങ്ക് വാഹനങ്ങളിലെ യാത്രക്ക് കർവ സ്മാർട്ട് കാർഡോ കർവ ആപ്ലിക്കേഷനോ ഉപയോഗിക്കണമെന്ന് നേരത്തെ തന്നെ നിർദേശമുണ്ടായിരുന്നു. എന്നാൽ അടുത്ത മാസം മുതൽ യാത്ര ആപ്ലിക്കേഷനിൽ നിന്നും ലഭിക്കുന്ന ടിക്കറ്റോ സ്മാർട്ട് കാർഡോ ഇല്ലാതെ യാത്ര ചെയ്യാനാവില്ല, ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോളും ഈ ടിക്കറ്റ് സ്‌കാൻ ചെയ്യണമെന്ന് കർവ വ്യക്തമാക്കി.
ഖത്തറിലെ വിവിധ കേന്ദ്രങ്ങളെ ദോഹ മെട്രോയുമായി ബന്ധിപ്പിക്കുന്ന സൗജന്യ ഗതാഗത സംവിധാനമാണ് മെട്രോ ലിങ്ക് ബസുകൾ. കർവ ജേർണി പ്ലാനർ ആപ്ലിക്കേഷനിൽ സൈൻ ഇൻ ചെയ്താൽ ഇ ടിക്കറ്റ് ലഭിക്കും. ഒറ്റത്തവണ ഇങ്ങനെ ഇ ടിക്കറ്റ് എടുത്താൽ മതിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല