1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2022

സ്വന്തം ലേഖകൻ: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് അഥവാ നീറ്റ് പരീക്ഷയ്ക്ക് ഖത്തറിലും പരീക്ഷാ കേന്ദ്രം അനുവദിച്ചു. ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 17ന് നടക്കുന്ന നീറ്റ് പരീക്ഷയ്ക്കുള്ള വിദേശ കേന്ദ്രങ്ങളിലൊന്നായി ദോഹയെ കൂടി തെരഞ്ഞെടുത്തതായി എംബസി അറിയിച്ചു.

ഖത്തറിലെ പ്രവാസി വിദ്യാര്‍ഥികളുടെ അപേക്ഷ അംഗീകരിച്ച് പരീക്ഷാ കേന്ദ്രം അനുവദിച്ച നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് നന്ദി അറിയിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതോടെ രാജ്യത്തിന് പുറത്തുള്ള പതിനാലാമത്തെ നീറ്റ് പരീക്ഷാ കേന്ദ്രമായി ദോഹ സെന്റര്‍ മാറി. ദോഹയ്ക്കു പുറമെ, കുവൈത്ത് സിറ്റി (കുവൈത്ത്), ദുബായ്, അബൂദാബി, ഷാര്‍ജ (യുഎഇ), റിയാദ് (സൗദി അറേബ്യ), മനാമ (ബഹ്റൈന്‍), മസ്‌ക്കറ്റ് (ഒമാന്‍), ബാങ്കോക്ക് (തായ്ലാന്റ്), കൊളംബോ (ശ്രീലങ്ക), കാഡ്മണ്ഡു (നേപ്പാള്‍), ക്വലാലംപൂര്‍ (മലേഷ്യ), ലാഗോസ് (നൈജീരിയ), സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് ഇത്തവണ പരീക്ഷാ കേന്ദ്രങ്ങളുള്ളത്.

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചു തുടങ്ങിയത്. കുവൈത്തിലും യുഎഇയിലും മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ കേന്ദ്രങ്ങള്‍ അനുവദിച്ചത്. ആറ് രാജ്യങ്ങളിലായി എട്ട് പരീക്ഷാ കേന്ദ്രങ്ങളാണ് ജിസിസിയില്‍ ആകെയുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദോഹയില്‍ ഉള്‍പ്പെടെ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചത്. മെയ് ആറ് ഖത്തര്‍ സമയം രാത്രി 9.20 വരെയാണ് (ഇന്ത്യന്‍ സമയം രാത്രി 11.50 വരെ) നീറ്റ് പരീക്ഷയ്ക്കായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. https://neet.nta.nic.in/ വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.