![](https://www.nrimalayalee.com/wp-content/uploads/2022/04/Bahrain-NEET-Exam-Center.jpg)
സ്വന്തം ലേഖകൻ: ഈ വർഷം മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ എഴുതുന്ന പ്രവാസി വിദ്യാർഥികൾക്ക് എംബസിയിൽ നിന്നും എൻ.ആർ.ഐ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രവൃത്തി ദിനങ്ങളിൽ ഓൺലൈൻ അപോയ്മെന്റ് ഇല്ലാതെ തന്നെ 12.30 നും ഒരു മണിക്കുമിടയിലായി എംബസിയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിച്ച് സർട്ടിഫിക്കറ്റ് സ്വന്തമാക്കാവുന്നതാണ്.
ഇത്തവണ ഖത്തറിൽ തന്നെ നീറ്റ് പരീക്ഷ എഴുതാൻ കഴിയുമെന്നതാണ് വിദ്യാർഥികൾക്ക് ആശ്വാസമാവുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ദോഹയിൽ ആദ്യമായി നീറ്റ് അപേക്ഷ കേന്ദ്രം അനുവദിക്കുന്നത്. ഖത്തർ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ട് പരീക്ഷ കേന്ദ്രങ്ങളാണ് അനുവദിച്ചത്. പരീക്ഷക്കുള്ള അപേക്ഷ നടപടികൾ ബുധനാഴ്ച അർധരാത്രിയോടെ ഓൺലൈനിൽ ആരംഭിച്ചു.
ആവശ്യമായ രേഖകൾ
എൻ.ആർ.ഐ സർട്ടിഫിക്കറ്റ് അപേക്ഷകെൻറ (രക്ഷിതാവിെൻറ) ഒറിജിനൽ പാസ്പോർട്ട്, ഖത്തർ ഐ.ഡിയും ഒപ്പം കോപ്പിയും.
സ്പോൺസേർഡ് വിദ്യാർഥിയുടെ (പരീക്ഷയെഴുതുന്ന ആൾ) പാസ്പോർട്ട്, ഖത്തർ ഐ.ഡി
അപേക്ഷകെൻറ രണ്ട് ഫോട്ടോ
എംബസി വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത്, പൂരിപ്പിച്ച അപേക്ഷ ഫോം.
മസാൻ: സ്വകാര്യ മേഖലയിൽ ജോലി സമയം 6 മണിക്കൂറാക്കി
റമസാനിൽ സ്വകാര്യ മേഖലയുടെ ജോലി സമയം പരിമിതപ്പെടുത്തി ഖത്തർ തൊഴിൽ മന്ത്രാലയം. ജീവനക്കാർ ആഴ്ചയിൽ പരമാവധി 36 മണിക്കൂർ (പ്രതിദിനം 6 മണിക്കൂർ) മാത്രമേ ജോലി ചെയ്യാൻ പാടുള്ളുവെന്നാണ് നിർദേശം.
റമസാന്‍ ശേഷം പ്രതിദിനം പരമാവധി തൊഴിൽ മണിക്കൂർ 8 മണിക്കൂറുമാണ്. റമസാനിൽ സർക്കാർ മേഖലയുടെ ജോലി സമയം നേരത്തെ തന്നെ പ്രതിദിനം 5 മണിക്കൂർ ആക്കി പരിമിതപ്പെടുത്തിയിരുന്നു.
നോമ്പെടുക്കുന്ന വിശ്വാസികൾക്ക് സൗകര്യപ്രദമായ തരത്തിലാണ് റമസാനിൽ ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്. സർക്കാർ മേഖലയിൽ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെയാണ് പ്രവർത്തന സമയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല