സ്വന്തം ലേഖകൻ: രാജ്യത്തെ സ്‌കൂളുകളുടെ 2022-2023 അധ്യയന വർഷത്തിന് ഓഗസ്റ്റ് 21 ന് തുടക്കമാകും. വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബർ അൽ നുഐമിയാണ് നിലവിലെയും 2022-2023 അധ്യയന വർഷത്തെയും വാർഷിക കലണ്ടറുകളിൽ ഭേദഗതി വരുത്തിയത്. പുതിയ ഭേദഗതി പ്രകാരം നിലവിലെ അധ്യയന വർഷത്തിൽ എല്ലാ ഗ്രേഡുകളിലെയും (ഒന്നു മുതൽ 12-ാം ഗ്രേഡ്, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം) രണ്ടാം റൗണ്ട് പരീക്ഷകൾ ഓഗസ്റ്റ് 14 മുതൽ 18 വരെ ആയിരിക്കും.
രാജ്യത്തെ സർക്കാർ സ്ക്കൂളുകളിലെ പുതിയ അധ്യായന വർഷത്തേക്കുള്ള വിദ്യാർഥികളുടെ രജിസ്ട്രേഷനും ട്രാൻസ്ഫറും ആരംഭിച്ചു. ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആണ് വിവരങ്ങൾ പുറത്തുവിട്ടത്. മന്ത്രാലയത്തിലെ വെബ്സൈറ്റിലെ പൊതുസേവന പോർട്ടൽ വഴി ആണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. ഞായറാഴ്ച മുതൽ ആണ് അപേക്ഷ സമർപ്പിക്കുന്നത് ആരംഭിക്കുന്നത്. ജൂൺ ഒമ്പതുവരെ നീണ്ടുനിൽക്കും. 2021-22 അധ്യയന വർഷത്തിൽ 1,29,248 വിദ്യാർഥികളാണ് പൊതുവിദ്യാലയത്തിൽ പഠിക്കാൻ നേണ്ടി എത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ വിഭാഗം ഡയറക്ടർ അലി ജാസിം അൽ കുവാരി പറഞ്ഞു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.63 ശതമാനം വിദ്യാർഥികൾ ആണ് പുതുതായി പ്രവേശനം നേടിയത്. സ്വകാര്യമേഖലയിൽനിന്ന് 5833 വിദ്യാർഥികൾ ആണ് ഈ വർഷം സർക്കാർ സ്ക്കൂളിൽ പ്രവേശനം നേടാൻ വേണ്ടി എത്തിയത്. എല്ലാ സർക്കാർ സ്ക്കൂളിലേക്കും കിൻഡര്‍ഗാര്‍ട്ടനുകള്‍ക്കും അടുത്തയാഴ്ച മുതല്‍ രജിസ്ട്രേഷൻ തുടങ്ങാൻ ആണ് മന്ത്രാലയത്തിന്റെ തീരുമാനം. രജിസ്ട്രേഷന്‍ നടപടികൾ എല്ലാം ഓണലൈൻ വഴിയായിരിക്കും. രജിസ്ട്രേഷൻ പൂർത്തിയാക്കായാൽ എസ്.എം.എസ് വഴി വിവരം രക്ഷിതാക്കളുടെ ഫോണിൽ എത്തും.
രണ്ട് ഘട്ടങ്ങളിൽ ആയാണ് ആദ്യ രജിസ്ട്രേഷൻ പ്രക്രിയ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 24 മുതൽ ജൂൺ ഒമ്പതുവരെ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാം. കുട്ടികൾക്കും ജി.സി.സി പൗരന്മാരുടെ കുട്ടികൾക്കുമായിരിക്കും ആണ് രജിസട്രേഷൻ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. . മേയ് 15 മുതൽ 26വരെയുള്ള രണ്ടാം ഘട്ടത്തിലാണ് മറ്റ് രാജ്യക്കാരായ പ്രവസികളുടെ മക്കൾക്ക് പ്രവേശനം നേടാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പൊതുസേവന പോർട്ടലായ https://eduservices.edu.gov.qa വഴി രക്ഷിതാക്കൾക്ക് കുട്ടികളുടെ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാം. 2013ൽ ഖത്തർ സ്ക്കൂൾ പ്രവേശനം സംബന്ധിച്ച നിർദ്ദേശങ്ങൽ പുറത്തിറക്കി. ഖത്തർ പൗരന്മാരുടെ മക്കൾ, ജി.സി.സി പൗരന്മാരുടെ മക്കൾ, സർക്കാർ സർവിസിലും ഏജൻസികളിലും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന വിദേശികളുടെ മക്കൾ എന്നിവർക്കാണ് പൊതു സ്ക്കൂളുകളിൽ പ്രവേശനം അനുവദിക്കുന്നത്. കൂടാതെ സ്വകാര്യ ചാരിറ്റബിൾ അസോസിയേഷനിലും സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന വിദേശികളുടെ മക്കൾക്കും പ്രവേശനം ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല