സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.ഇന്ന് 1695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ വിലയ തിരക്കാണ് അനുഭവപ്പെടുന്നത്.ഒറ്റദിവസം കൊണ്ട് പ്രതിദിന കോവിഡ് രോഗികളില്‍ 500 എണ്ണത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു. 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആകെ രോഗികളുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. 8339 കോവിഡ് രോഗികളാണ് ഇപ്പോള്‍ ഖത്തറിലുള്ളത്. രാജ്യത്ത് ഒമിക്രോണ്‍ വകഭേദം വേഗത്തില്‍ പടരുന്നുണ്ടെന്നും വൈറസ് ബാധിതര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കോവിഡ് പരിശോധനയ്ക്കായിവലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ഫലം വൈകുന്നതിനും ഇടയാക്കുന്നുണ്ട്. പ്രവാസികള്‍ അടക്കമുള്ളവരുടെ യാത്രയെയും ഇത് സാരമായിബാധിക്കുന്നുണ്ട്. അതിനിടെ കൂടുതൽ ആളുകൾക്ക് കൊവിഡ് പോസിറ്റിവാകുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് നിർദ്ദേശം നൽകി ഖത്തർ ആരോഗ്യ മന്ത്രാലയം. കൊവിഡ് പോസിറ്റീവായാൽ ഗുരുതര രോഗ ലക്ഷണങ്ങളില്ലാത്തവർ വീടുകളിൽ തന്നെ കഴിയണമെന്ന് ആരോഗ്യ മന്ത്രലയത്തിൻ്റെ അറിയിപ്പിൽ പറയുന്നു.
എന്നാൽ വീടുകളിൽ കഴിയുമ്പോൾ ഇവർ മറ്റുള്ളവരുമായി സമ്പർക്ക വിലക്കിൽ ആയിരിക്കണം. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് പടർന്നു പിടിച്ച സാഹചര്യത്തിൽ ആണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ഖത്തർ തീരുമാനിച്ചിരിക്കുന്നത്. ഗുരുതര രോഗലക്ഷണങ്ങളില്ലാത്തവർ വീടുകളിൽ തന്നെ കഴിയണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ കമ്യൂണിക്കബ്ൾ ഡിസീസ് സെൻറർ മേധാവി ഡോ. മുന അൽ മസ്ലമാനിയും ശരിവെച്ചു.
കൊവിഡ് പോസിറ്റീവ് ആയവരും, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരും 10 ദിവസം ആണ് വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയേണ്ടത്. ഇത്തരക്കാർ ആശുപത്രിയിൽ എത്തുകയോ, സർക്കാറിന്റെ ഐസൊലേഷൻ കേന്ദ്രത്തിൽ കഴിയുകയോ ചെയ്യേണ്ട. 50 വയസ്സിന് താഴെ പ്രായമുള്ളവർക്കും ഗുരുതര ആരോഗ്യ പ്രശ്നമില്ലാത്തവർക്കും വേണ്ടിയാണ് ഇത്തരത്തിലുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
അടിയന്തരമല്ലാത്ത സാഹചര്യത്തിൽ ആരും ആംബുലൻസ് സഹായം അഭ്യർഥിക്കരുത്. അത്യാവശ്യമെങ്കിൽ മാത്രം വിളിക്കുകയെന്ന് ആംബുലൻസ് സർവിസ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദാർവിസ് പറഞ്ഞു. എന്നാൽ ഗുരുതര ആവശ്യങ്ങൾക്കും അടിയന്തര മെഡിക്കൽ സഹായത്തിനും 999 നമ്പറിൽ വിളിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല