1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2022

സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള ഓൺ അറൈവൽ യാത്രക്കാർ സ്വന്തം പേരിലോ കൂടെ വരുന്നവരുടെ പേരിലോ ഉള്ള ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് കൈയിൽ സൂക്ഷിക്കണം. എന്ന് എയർ ഇന്ത്യ എക്സ്പ്രസ് മുന്നറിയിപ്പ് നൽക്കുന്നു.‌ യാത്രാ സംബന്ധമായി ഖത്തറിന്‍റെ നിർദേശ പ്രകാരമാണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

5000 റിയാൽ കെെവശം ഉള്ളവർക്ക് ഓൺ അറൈവൽ വിസയിൽ ഖത്തറിലേക്ക് പ്രവേശിക്കാൻ സാധിക്കുമായിരുന്നു എന്നാൽ ഖത്തർ പുറത്തിറക്കിയ പുതിയ നിർദ്ദേശ പ്രകാരം ബാങ്ക് അക്കൗണ്ടിൽ തതുല്ല്യമായ തുക (ചുരുങ്ങിയത് 105,000 രൂപ) ഉണ്ടായിരിക്കണം. സ്വന്തം പേരിൽ ഇല്ലെങ്കിൽ കൂടെ ഖത്തറിലേക്ക് പോകുന്ന ബന്ധുവിന്‍റെ പേരിലോ ഉള്ള ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉണ്ടായാൽ മതിയാകും. യാത്രക്ക് മുമ്പ് കൊവി‍‍ഡ് മാനദണ്ഡങ്ങൾ പാലിക്കണം. ഇഹ്തിറാസ് അപ്രുവലിനായി കാർ‍ഡുകളുടെ രേഖകൾ ഹാജറാക്കണം.

കൂടാതെ ഖത്തറിൽ എത്തുന്നവർ കെെയിൽ കരുതേണ്ട രേഖകളുടെ വിശദവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ആറു മാസം കാലാവധി, പാസ്പോർട്ട്, ഖത്തറിൽ നിന്നും മടങ്ങി പോകാൻ വേണ്ടിയുള്ള ടിക്കറ്റുകൾ എന്നിവ ഉണ്ടായിരിക്കണം. ഇഹ്തിറാസ് പ്രീ അപ്രൂവൽ അനുമതി ലഭിക്കാനായി ബന്ധപ്പെട്ട രേഖകൾ ഹോട്ടൽ റിസർവേഷൻ ടിക്കറ്റ് എന്നിവ നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്. പകർപ്പ് വെബ്സൈറ്റ് വഴി അപ്ലോഡ് ചെയ്യണമെന്നാണ് നിയമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.