സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് ഓണ്‍ അറൈവല്‍ വീസയിലെത്തുന്നവര്‍ക്ക് ഏപ്രില്‍ 14 മുതല്‍ ഖത്തറിലെ താമസത്തിനു ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധം. ഖത്തറില്‍ താമസിക്കുന്ന അത്രയും ദിവസത്തേയ്ക്കുള്ള ഹോട്ടല്‍ ബുക്കിങ് രേഖ ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ അറൈവല്‍ വീസയില്‍ പ്രവേശനം അനുവദിക്കൂ.
ഡിസ്‌കവര്‍ ഖത്തര്‍ മുഖേന മാത്രമേ ഹോട്ടല്‍ ബുക്ക് ചെയ്യാന്‍.പാടുള്ളു. ഖത്തറിലെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് എത്തുന്നതെങ്കിലും എത്ര ദിവസമാണോ ഖത്തറില്‍ കഴിയുന്നത് അത്രയും ദിവസത്തെ ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാണെന്നും ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീസയുടെ കാലാവധി ഹോട്ടല്‍ താമസം എത്ര ദിവസമാണോ അതനുസരിച്ചാണു നല്‍കുന്നത്. കുറഞ്ഞത് 2 ദിവസം മുതല്‍ പരമാവധി 60 ദിവസം വരെയാണ് അനുമതി.
ഓണ്‍ അറൈവല്‍ വീസയുടെ മറ്റെല്ലാ വ്യവസ്ഥകളും പാലിക്കുകയും വേണം. 3 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് പുതിയ ഓണ്‍ അറൈവല്‍ വിസ വ്യവസ്ഥ ബാധകം. ഇന്ത്യയ്ക്കു പുറമെ ഇറാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നു ഖത്തറില്‍ ഓണ്‍ അറൈവല്‍ വീസയിലെത്തുന്നവര്‍ക്കും ഏപ്രില്‍ 14 മുതല്‍ ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല