സ്വന്തം ലേഖകന്‍: ഓണലൈന് പണമിടപാടുകള്‍ നടത്തുമ്പോള്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഐ.ഡി. നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, ജനനത്തീയതി എന്നീ വിവരങ്ങള്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കേണ്ടതില്ല. സൈബര്‍ കുറ്റവാളികള്‍ ആ വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയത്തിന് കീഴിലെ സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു.
ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന് പകരം പ്രീപെയ്ഡ് കാര്‍ഡ് ഉപയോഗിക്കരുതെന്നും വിശ്വസിക്കാവുന്ന സൈറ്റുകളില്‍ മാത്രമേ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താവൂ എന്നും മന്ത്രാലയം പറഞ്ഞു.
ഓണ്‍ലൈന്‍വഴി ലഭിക്കുന്ന ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും വേറൊരാള്‍ക്ക് അയച്ചുകൊടുക്കുന്നത് തെറ്റാണ്. അത് മറ്റൊരാളുടെ സ്വകാര്യതയെ ഹനിക്കുന്നതിന് തുല്യമാണ്.
ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തല്‍ കുറ്റകരമാണ്. ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ് തുടങ്ങിയവ ഉപയോഗിച്ചാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറെ ചെയ്യുന്നതെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു. സൈബര്‍ കുറ്റകൃത്യം നടന്ന പരാതി ലഭിച്ചാല്‍ ക്രൈം അന്വേഷണവിഭാഗം പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അന്വേഷിക്കുന്നതെന്നും ഇരയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും അധികൃതര്‍ അറിയിച്ചു.
വന്‍തുക സമ്മാനമായി അടിച്ചെന്ന സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകംശ്രദ്ധിക്കണം. അത്തരം സന്ദേശത്തിനൊപ്പം വൈറസും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള പ്രത്യേക സോഫ്റ്റ വെയറും ഉണ്ടാകാറുണ്ട്. അത്തരം ഫയലുകള്‍ കണ്ടെത്തി തടയാനുള്ള പ്രത്യേക ഫില്‍ട്ടറും ആന്‍ഡി സ്പാം സോഫ്റ്റ്വെയറും ഉപയോഗിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല