സ്വന്തം ലേഖകൻ: പാര്‍ട്ട്ടൈം ജോലികള്‍ക്കായുള്ള അപേക്ഷകൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പുതിയ ഇ-സേവനം ആരംഭിച്ച് തൊഴില്‍ മന്ത്രാലയം. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ഡിജിറ്റല്‍വത്കരണ ശ്രമങ്ങളുടെ ഭാഗമാണ് ഇ-സേവനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പുതിയ പദ്ധതിയിലൂടെ, നിലവിലെ ജോലിക്ക് പുറമെ മുഴുവന്‍ സമയമോ അല്ലെങ്കില്‍ പാര്‍ട്ട്ടൈം ജോലിക്കായി അഭ്യർഥിക്കുന്നതും, സമാനമായ അഭ്യർഥനകള്‍ പുതുക്കുന്നതും ഇലക്ട്രോണിക് ആയി ചെയ്യാവുന്നതാണ്. നിലവിലെ തൊഴിലുടമയെ മാറ്റാതെതന്നെ മറ്റൊരു കമ്പനിയിലേക്കോ സ്ഥാപനത്തിലേക്കോ തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനും അനുവദിക്കുന്നു.
അതിനിടെ കൊവിഡ് വ്യാപനം താരതമ്യേന കുറഞ്ഞ സാഹചര്യത്തില്‍ യാത്രാ നിബന്ധനകളില്‍ ഇളവുകള്‍ വരുത്തി ഖത്തര്‍ അധികൃതര്‍. രാജ്യത്തെത്തുന്ന എല്ലാ യാത്രക്കാരും ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന ഇതുവരെയുള്ള വ്യവസ്ഥയാണ് ഒഴിവാക്കിയത്. സെപ്തംബര്‍ നാല് ഞായറാഴ്ച മുതല്‍ യാത്രക്കാരുടെ ഹോട്ടല്‍ ക്വാറന്റൈന് വ്യവസ്ഥയില്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല