സ്വന്തം ലേഖകൻ: നാളെ മുതൽ വാദി അൽ ബനാത്തിൽ പുതിയ പാസ്‌പോർട്ട് ഓഫിസ് പ്രവർത്തനം തുടങ്ങും. അൽ ഗരാഫയിലെ പഴയ കെട്ടിടത്തിൽ നിന്നാണ് പ്രവർത്തനം മാറ്റിയത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി കഴിഞ്ഞ ദിവസം പുതിയ പാസ്‌പോർട്ട് ഓഫിസ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.
ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്ക് 1 മുതൽ രാത്രി 6 വരെയുമാണ് പ്രവർത്തനം. സന്ദർശകർക്ക് ഗേറ്റ് 1, 3 എന്നിവയിലൂടെ ഓഫിസിൽ പ്രവേശിക്കാം. ബേസ്‌മെന്റ് ബി1 ൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. കമ്പനികളുടെ പിആർഒമാർ പാസ്‌പോർട്ട് സേവനങ്ങൾക്കായി എക്‌സ്‌റ്റേണൽ സർവീസ് സെന്ററുകൾ സന്ദർശിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം വിവിധ രംഗങ്ങളില്‍ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞ ഖത്തര്‍ ഈ വര്‍ഷം സന്ദര്‍ശിച്ചത് 25.6 ലക്ഷം ലോകസഞ്ചാരികളാണ്. 2023ലെ ജനുവരി മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള ആദ്യ എട്ട് മാസങ്ങളിലെ കണക്കാണിത്. എട്ട് മാസത്തിനിടെ ഖത്തറിലെത്തിയ ടൂറിസ്റ്റുകളില്‍ രണ്ടാംസ്ഥാനത്ത് ഇന്ത്യക്കാരാണ്.
ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ സൗദിയില്‍ നിന്നാണ്. ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് തുടര്‍ന്ന് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ലഭിച്ചത്. കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, യുകെ, യുഎഇ, പാകിസ്ഥാന്‍ എന്നിവയാണ് മൂന്നു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല