1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2021

സ്വന്തം ലേഖകൻ: ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ നടപടികൾ ശക്തമാക്കി ഖത്തര്‍. ഇത്തരം നിയമലംഘനങ്ങള്‍ കൃത്യമായി കണ്ടെത്താനുള്ള സി.സി.ടി.വി കാമറാ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടുന്നതിനായാണ് ഖത്തറിലെ റോഡുകളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോട് കൂടിയ സിസിടിവി കാമറകള‍് സജ്ജീകരിച്ചത്.

റോഡരികുകളിലും, ട്രാഫിക് സിഗ്‌നലുകളിലും സ്​ഥാപിച്ച സി.സി.ടി.വി ക്യാമറകളിലൂടെ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ തിരിച്ചറിയുകയും, നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന്​ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് റാദി അല്‍ ഹജ്​റി അറിയിച്ചു.

ഡ്രൈവിങിനിടെ ഫോൺ ഉപയോഗിക്കുന്നത്​ അപകടങ്ങൾ വർധിക്കാൻ കാരണമാവുന്നുണ്ട്​. ഫോണിലൂടെ മറ്റുള്ളവരുമായി സംസാരിക്കുന്നത് കൂടാതെ സോഷ്യല്‍ മീഡിയ ഉപയോഗവും ഡ്രൈവിങിനിടെ നടത്തുന്നവരുണ്ട്. ഇത്തരം ഉപയോഗങ്ങൾക്ക്​ ആളുകൾ പൂർണമാ​യോ, ഭാഗികമായോ ആസ്​കതരായി മാറുന്ന പ്രവണതയാണുള്ളത്​. ഡ്രൈവിങ്ങിനിടെ ഫോണി​ലേക്ക്​ ശ്രദ്ധ നൽകുന്നത്​ അപകടങ്ങൾ ക്ഷണിച്ചുവരുത്താൻ കാരണമാകുമെന്നതിനാൽ ട്രാഫിക്​ വിഭാഗം ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി രംഗത്തിറങ്ങുമെന്നും ​കേണൽ ഡോ. മഹുമ്മദ്​ റാദി പറഞ്ഞു.

റോഡുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നത്​ മൂലമുള്ള ഗതാഗത പ്രശ്​നവും തിരക്കും ഒഴിവാക്കാൻ പൊതുമരാമത്ത്​ വിഭാഗം ‘അശ്​ഗാലു’മായി ചേർന്ന്​ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്​. ഏതെങ്കിലും റൂട്ടുകളിലെ ഗതാഗത തടസ്സം സംബന്ധിച്ച വിവരങ്ങൾ ട്രാഫിക്​ പ്ലാറ്റ്​ഫോമുകളിലൂടെ യാത്രക്കാർക്ക്​ ലഭ്യമാക്കുകയും, ബദൽ റൂട്ടുകൾ തെരഞ്ഞെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. കാമ്പിൽ മേഖലകളിലേക്കുള്ള കരാവനുകളുടെ നീക്കം രാവിലെ എട്ട്​ മുതൽ വൈകുന്നേരം അഞ്ചുവരെ മാ​ത്രമേ പാടുള്ളൂ എന്ന നിർദേശം നൽകിയതായും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.