1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2023

സ്വന്തം ലേഖകൻ: ഇന്നു മുതൽ ഖത്തർ പോസ്റ്റ് മുഖേനയുള്ള മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് 30 റിയാൽ. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ, മെഡിക്കൽ ഉൽപന്നങ്ങൾ, ഡയറ്ററി ഉൽപന്നങ്ങൾ, മരുന്നുകൾ എന്നിവ ഖത്തർ പോസ്റ്റ് മുഖേന രോഗികളുടെ മേൽവിലാസത്തിൽ എത്തിക്കുന്നതിനുള്ള ഡെലിവറി നിരക്കാണ് 30 റിയാൽ ആക്കിയിരിക്കുന്നത്.

എച്ച്എംസി ആശുപത്രികളിൽ നിന്നുള്ള മെഡിക്കേഷൻ ഹോം ഡെലിവറി സേവനങ്ങൾക്ക് ഞായർ മുതൽ വ്യാഴം വരെ രാവിലെ 8നും ഉച്ചയ്ക്ക് 2നും ഇടയിൽ 16000 എന്ന നമ്പറിൽ ബന്ധപ്പെടണം. പിഎച്ച്‌സിസി രോഗികൾ അതാത് ഹെൽത്ത്‌ സെന്ററുകളുടെ ഹോം ഡെലിവറി സർവീസ് നമ്പറുകളിലോ കൂടുതൽ വിവരങ്ങൾക്കായി 16000 എന്ന നമ്പറിലോ ബന്ധപ്പെടണം. കാലാവധിയുള്ള ഹെൽത്ത് കാർഡ് നിർബന്ധമാണ്.

ബാങ്ക് കാർഡ് മുഖേന മാത്രമേ മരുന്നുകൾക്കും ഡെലിവറി നിരക്കിനുമുള്ള പണം അടയ്ക്കാൻ പാടുള്ളു. മേൽവിലാസവും കൃത്യമായി നൽകണം. കോവിഡ് നിയന്ത്രണങ്ങൾക്കിടെ രോഗികൾക്ക് മരുന്നു വിതരണം തടസ്സപ്പെടാതിരിക്കാൻ ലക്ഷ്യമിട്ടാണ് 2020 ഏപ്രിലിൽ മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് തുടക്കമിട്ടത്. എച്ച്എംസിയുടെ കീഴിലെ രോഗികൾക്കായി 4 ലക്ഷവും പിഎച്ച്‌സിസി രോഗികൾക്കായി 2 ലക്ഷവും മെഡിക്കൽ ഉൽപന്നങ്ങളാണ് വീടുകളിൽ എത്തിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.