1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2023

സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി. ഇതു സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. സ്വകാര്യ മേഖലയിലെ തൊഴിൽ തസ്തികകൾ മിക്കതും സ്വദേശികൾക്ക് മാത്രമാക്കുന്നതാണ് നിയമം.

ഉയർന്ന തസ്തികകളിൽ സ്വദേശികളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കരട് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ഓരോ തൊഴിൽ വിഭാഗത്തിലും നടപ്പാക്കേണ്ട സ്വദേശിവൽക്കരണത്തിന്റെ തോത് മന്ത്രാലയം നിശ്ചയിക്കും.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കമ്പനികൾ നൽകേണ്ട ആനുകൂല്യങ്ങളും സൗകര്യങ്ങളും സംബന്ധിച്ച തൊഴിൽ മന്ത്രിയുടെ കരട് തീരുമാനങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.