സ്വന്തം ലേഖകൻ: ഖത്തറില്‍ സന്ദര്‍ശനം നടത്തുന്ന പി.എസ്.ജി ടീമിന്‍റെ പരിശീലനം നേരില്‍ കാണാന്‍ ആരാധകര്‍ക്ക് അവസരം. ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിശീലനം കാണാന്‍ ടിക്കറ്റ് വഴിയാണ് പ്രവേശനം ലഭിക്കുക. ക്യു ടിക്കറ്റ്സ് വഴിയാണ് ടിക്കറ്റ് വില്‍ക്കുന്നത്
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പി.എസ്.ജി ടീം ഖത്തറിലെത്തുന്നത്. ഇതില്‍ ബുധനാഴ്ചയാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയായ ഖലീഫ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നത്. ആരാധകര്‍ക്ക് ടിക്കറ്റെടുത്ത് മെസിയും നെയ്മറും എംബാപ്പെയും അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ പരിശീലനം കാണാം.
20 ഖത്തര്‍ റിയാലാണ് ടിക്കറ്റ് നിരക്ക്. 15000 പേര്‍ക്കാണ് പ്രവേശനം. ഇതിന് പുറമെ പി.എസ്.ജി അക്കാദമിയില്‍ നിന്നും സ്പോണ്‍സര്‍മാരില്‍ നിന്നുമായി അയ്യായിരത്തിലേറെ പേരുണ്ടാകും.വൈകിട്ട് നാല് മുതല്‍ ആരാധകര്‍ക്ക് പ്രവേശനം ലഭിക്കും. വ്യാഴാഴ്ച ടീം സൌദിയിലേക്ക് തിരിക്കും.
അവിടെ അല്‍നസ്ര്‍, അല്‍ ഹിലാല്‍ ആള്‍ സ്റ്റാര്‍ ഇലവനുമായി സൗഹൃദമത്സരം കളിക്കും. മെസി- റൊണാള്‍ഡോ പോരാട്ടമെന്ന നിലയില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല