![](https://www.nrimalayalee.com/wp-content/uploads/2020/08/Qatar-Schools-Reopening-Remote-Learning.jpeg)
സ്വന്തം ലേഖകൻ: ഖത്തര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ അക്കാദമിക വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ഇന്നു മുതല്‍ തുടങ്ങി. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുയുള്ളൂ എന്നും സ്‌കൂളുകളിള്‍ നേരിട്ടെത്തുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2021-2022 അധ്യയന വര്‍ഷത്തേക്ക് എല്ലാ രാജ്യക്കാര്‍ക്കുമുള്ള രജിസ്ട്രേഷന്‍ സൗകര്യം ഇന്നു മുതല്‍ 15 വരെ പബ്ലിക് സര്‍വീസസ് പോര്‍ട്ടലില്‍ ലഭ്യമാകും.
eduservices.edu.gov.qa എന്ന വെബ്സൈറ്റ് വഴി അപേക്ഷകര്‍ക്ക് പൊതു സേവന പോര്‍ട്ടലിലേക്ക് പ്രവേശിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതില്‍ എന്തെങ്കിലും സഹായം ആവശ്യമുള്ളവര്‍ക്കായി വെസ്റ്റ് ബേയിലെ മന്ത്രാലയത്തിന്റെ കാര്യാലയത്തിലുള്ള ജാസിം ബിന്‍ ഹമദ് ഹാളില്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഖത്തറി വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഖത്തരി സ്ത്രീകളുടെ കുട്ടികള്‍ക്കും സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കള്‍ക്കുമാണ് അപേക്ഷ നല്‍കാനാവുക. യോഗ്യതയുള്ള വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ വിദ്യാര്‍ത്ഥി കാര്യ വകുപ്പ് വിലയിരുത്തും.
രജിസ്ട്രേഷന്‍ നടപടികള്‍ സ്‌കൂളായിരിക്കും നടത്തുക. രജിസ്ട്രേഷനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക്, അപേക്ഷകര്‍ക്ക് പൊതു സേവന പോര്‍ട്ടലില്‍ ലഭ്യമായ യൂസര്‍ ഗൈഡ് സന്ദര്‍ശിക്കാം. 155 എന്ന ഹോട്ട് ലൈന്‍ നമ്പറിലും വിവരങ്ങള്‍ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല