സ്വന്തം ലേഖകൻ: ഖത്തറിൽ ഇന്നു മുതൽ പൊതുഗതാഗത സൗകര്യങ്ങളിൽ യാത്ര ചെയ്യാൻ മാസ്ക് നിർബന്ധമില്ല. അതേസമയം ആരോഗ്യ കേന്ദ്രങ്ങളിലെ മാസ്ക് വ്യവസ്ഥ തുടരും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ദോഹ മെട്രോ, കർവ ബസ്, ടാക്‌സി തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളിൽ യാത്രക്കാർ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥ പിൻവലിച്ചത്.
അതേസമയം ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന വ്യവസ്ഥ തുടരും. അടഞ്ഞ പൊതുസ്ഥലങ്ങളിൽ ഉപഭോക്താക്കളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ജോലികൾ ചെയ്യുന്ന ജീവനക്കാർ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥയിലും മാറ്റമില്ല.
രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം 2,500ന് അടുത്താണ്. 684 പേരാണ് ഇതുവരെ മരണമടഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല