1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2024

സ്വന്തം ലേഖകൻ: സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കാ​ൻ സ്വ​ദേ​ശി​ക​ളെ പ്രാ​പ്ത​മാ​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തൊ​ഴി​ൽ മ​ന്ത്രാ​ല​യം തു​ട​ക്കം കു​റി​ച്ചു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും ദോ​ഹ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഗ്രാ​ജ്വേ​റ്റ് സ്റ്റ​ഡീ​സും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച സ​ഹ​ക​ര​ണ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റ​മ​ർ സ​ർ​വി​സ് എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

ഹൈ​സ്‌​കൂ​ൾ ഡി​പ്ലോ​മ നേ​ടി​യ​വ​രും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ തേ​ടു​ന്ന​വ​രു​മാ​യ ഖ​ത്ത​രി​ക​ളെ​യും സ്വ​ദേ​ശി വ​നി​ത​ക​ളു​ടെ കു​ട്ടി​ക​ളെ​യും യോ​ഗ്യ​രാ​ക്കു​ക​യാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. തൊ​ഴി​ൽ വി​പ​ണി​യി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ വ്യ​ക്തി​ക​ൾ​ക്ക് പ്ര​ഫ​ഷ​ന​ൽ പ​രി​ശീ​ല​ന​വും ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​പാ​ടി ഉ​റ​പ്പു​വ​രു​ത്തും.

‘ക​വാ​ദ​ർ’ പ്ലാ​റ്റ്‌​ഫോ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക്​ പ​രി​ശീ​ല​ന അ​വ​സ​ര​ങ്ങ​ളും പു​ന​ര​ധി​വാ​സ പ​രി​പാ​ടി​ക​ളും ന​ൽ​കാ​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളാ​ണ് ക​സ്റ്റ​മ​ർ സ​ർ​വി​സ് പ​രി​പാ​ടി​യി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് സ്‌​കി​ൽ ഡെ​വ​ല​പ്‌​മെൻറ്​ വ​കു​പ്പ് ഉ​പ​മേ​ധാ​വി മു​ഹ​മ്മ​ദ് സാ​ലിം അ​ൽ ഖു​ലൈ​ഫി പ​റ​ഞ്ഞു.

മൂ​ന്നാം ദേ​ശീ​യ വി​ക​സ​ന ന​യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് സം​ഭാ​വ​ന ന​ൽ​കാ​ൻ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്ന വൈ​ദ​ഗ്ധ്യ​മു​ള്ള ത​ദ്ദേ​ശീ​യ​രെ വ​ള​ർ​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മെ​ന്നും അ​ൽ ഖു​ലൈ​ഫി കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ട്രെ​യി​നി​ക​ൾ​ക്കാ​യി പ്ര​തി​മാ​സ സ്റ്റൈ​പ്പ​ൻ​ഡും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഫീ​ൽ​ഡ് പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ മ​ന്ത്രാ​ല​യം ന​ൽ​കും.

സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ ല​ഭ്യ​മാ​യ ഉ​പ​ഭോ​ക്തൃ സേ​വ​ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​രി​ശീ​ല​നം തേ​ടു​ന്ന​വ​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​ത്തോ​ടെ​യു​ള്ള പ്ര​ഫ​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും.

മൂ​ന്ന് മു​ത​ൽ നാ​ല് മാ​സം വ​രെ​യാ​ണ് ക​സ്റ്റ​മ​ർ സ​ർ​വി​സ് സ്‌​പെ​ഷ​ലൈ​സ്ഡ് പ്രോ​ഗ്രാ​മി​ന്റെ കാ​ല​യ​ള​വ്. ഉ​പ​ഭോ​ക്താ​ക്ക​ളെ സ്വീ​ക​രി​ക്കു​മ്പോ​ഴും അ​വ​രു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കു​മ്പോ​ഴും ട്രെ​യി​നി​ക​ളു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ആ​ശ​യ​വി​നി​മ​യ ശേ​ഷി വ​ള​ർ​ത്തു​ന്ന​തി​നു​മു​ള്ള നി​ര​വ​ധി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ഇ​തി​ലു​ൾ​പ്പെ​ടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.