
സ്വന്തം ലേഖകൻ: കോർപറേറ്റ് കമ്പനി ജീവനക്കാർക്കായി വാർഷിക യാത്രാ പാസ് ലഭ്യമാക്കി ഖത്തർ റെയിൽ. കമ്പനി ജീവനക്കാർക്ക് ദോഹ മെട്രോ, ലുസെയ്ൽ ട്രാം സംവിധാനങ്ങളിൽ പരിധിയില്ലാത്ത യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നിരവധി ആനുകൂല്യങ്ങളോടെയുള്ള ഖത്തർ റെയിലിന്റെ കോർപറേറ്റ് വാർഷിക പാസ് പ്രോഗ്രാം.
നൂറിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കാണ് ഖത്തർ റെയിൽ കോർപറേറ്റ് വാർഷിക യാത്രാ പാസ് നൽകുന്നത്. മികച്ച യാത്രാ നിരക്കുകളും ആനുകൂല്യങ്ങളുമാണ് കോർപറേറ്റ് യാത്രാ പാസുകളിലൂടെ ലഭിക്കുന്നതെന്ന് ഖത്തർ റെയിൽ സെയിൽസ് വിഭാഗം ആക്ടിങ് മാനേജർ മുഹമ്മദ് അഹമ്മദ് അൽ ജെയ്ദ വ്യക്തമാക്കി. വാർഷിക യാത്രാ പാസ് ഉടമകൾക്ക് 365 ദിവസവും ദോഹ മെട്രോ, ലുസെയ്ൽ ട്രാമുകളിൽ യാത്ര ചെയ്യാം.
മെട്രോ എക്‌സ്പ്രസ്, മെട്രോ ലിങ്ക് എന്നിവയുടെ സേവനവും ലഭിക്കും. രണ്ടായിരത്തിലധികം പേർക്കാണ് നിലവിൽ യാത്രാ പാസിന്റെ പ്രയോജനം ലഭിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക പ്രധാന സ്ഥാപനങ്ങളും ജീവനക്കാർക്കായി ഖത്തർ റെയിലിന്റെ കോർപറേറ്റ് യാത്രാ പാസ് എടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല