![](https://www.nrimalayalee.com/wp-content/uploads/2021/12/Qatar-Amnesty-Deadline.jpg)
സ്വന്തം ലേഖകൻ: ഖത്തറിലെ 12 ലേബർ റിക്രൂട്ട്മെന്‍റ് കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കി ഖത്തർ തൊഴിൽ മന്ത്രാലയം. കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആണ് നിയമലംഘനം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 12 ഓഫീസുകൾ അടച്ചു പൂട്ടാൽ തീരുമാനിച്ചത്. ഈ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്തിയിരുന്നില്ല. തൊഴിൽഉടമയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ പാലിച്ചില്ല. എന്നിവ കണ്ടെത്തിയാണ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ ഓഫിസുകളിൽ പരിശോധന നടത്തിയത്. ഗാർഹിക തൊഴിലാളികളുടെ പുതിയ പ്രബേഷൻ നിയമം ജനുവരി എട്ടിന് ആണ് പ്രാബല്യത്തിൽ വന്നത്. മൂന്ന് മാസത്തിൽ നിന്നും ഒമ്പത് മാസമായാണ് പ്രബേഷൻ മാറ്റിയിരിക്കുന്നത്.
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മന്ത്രാലയം പുറപ്പെടുവിച്ച ചട്ടങ്ങളിൽ റിക്രൂട്ട്മെന്‍റ് ഏജന്‍റുമാർ നിയമ ലംഘനം നടത്തുകയാണെങ്കിൽ അധികൃതരെ അറിയിക്കണമെന്ന് തൊഴിൽമന്ത്രാലയം നിർദേശിച്ചു. 40288101 നമ്പറിലോ Info@mol.gov.qa എന്ന ഇ–മെയിൽ വിലാസത്തിലോ പരാതി നൽകാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല