സ്വന്തം ലേഖകൻ: റസ്റ്ററന്റുകൾ ഉപഭോക്താക്കളോട് മിനിമം ഓർഡർ ആവശ്യപ്പെടരുതെന്ന് നിർദേശം. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഉപഭോക്താക്കളിൽ നിന്ന് മിനിമം ഓർഡർ ആവശ്യപ്പെടരുതെന്ന നിർദേശം റസ്റ്ററന്റുകൾക്ക് നൽകിയത്.
മിനിമം ഓർഡർ ചെയ്യണമെന്ന റസ്റ്ററന്റുകളുടെ നിബന്ധനയെ തുടർന്ന് ആവശ്യത്തിൽ കൂടുതൽ ഭക്ഷണം ഓർഡർ ചെയ്യേണ്ടി വരികയും ചെലവ് കൂടുകയും ചെയ്യുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അധികൃതരുടെ നിർദേശം.
അതിനിടെ ഫുഡ് ഡെലിവറി കമ്പനികൾ പുതിയ നിർദേശവുമായി രംഗത്തെത്തി. ഇനി മുതൽ ബെെക്കിൽ ഭക്ഷണങ്ങൾ ഡെലിവറി നടത്തരുത്. കാറിൽ മാത്രം ഭക്ഷണം ഡെലിവറി നടത്താൻ പാടുള്ളു. രാവിലെ പത്തിനും വൈകുന്നേരം 3.30നും ഇടയ്‍ക്കുള്ള സമയത്ത് കാറിൽ അല്ലാതെ ഭക്ഷണം വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും.
രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിലാണ് ജീവനക്കാർക്ക് ആശ്വസമാകുന്ന തീരുമാനവുമായി ഖത്തർ തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ സെപ്‍റ്റംബര്‍ 15 വരെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3.30 വരെ ബെെക്കിൽ ഭക്ഷണം വിതരണം ചെയ്യാൻ പാടില്ല.
ഡെലിവറി ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത്. ഖത്തറിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് ഭക്ഷണ വിതരണ കമ്പനികൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല