1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2021

സ്വന്തം ലേഖകൻ: കോവിഡ്​ നിയന്ത്രണങ്ങളിൽ അവസാന ഘട്ട ഇളവുകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിനു പിന്നാലെ ഖത്തറിലെ സ്​കൂളുകളും സാധാരണ ഗതിയിലേക്ക്​. ഞായറാഴ്​ച മുതൽ മുഴുവൻ വിദ്യാർഥികൾക്കും സ്​കൂളുകളിലെത്തി പഠനം തുടരാമെന്ന്​ വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. കിൻഡർഗർട്ടൻ, സ്​കൂൾ, ഉന്നത വിദ്യഭ്യാസ കേന്ദ്രങ്ങൾ എന്നീ സ്​ഥാപനങ്ങൾ 100ശതമാനം ഹാജരോടെ പ്രവർത്തിക്കും. കോവിഡ്​ ഇളവുകൾ പ്രാബല്ല്യത്തിൽ വരുന്ന ഒക്​ടോബർ മൂന്ന്​ ഞായറാഴ്​ച മുതലായിരിക്കും മാറ്റങ്ങൾ നടപ്പിലാവുക.

വിദ്യഭ്യാസ സ്​ഥാപനങ്ങൾക്ക്​ സർക്കാർ നിശ്​ചയിച്ച പരമാവധി ശേഷിയിൽ തന്നെ വിദ്യാർഥികൾക്ക്​ പ്രവേശനം നൽകാം. അതേസമയം, ക്ലാസുകളിലും പുറത്തും കുട്ടികൾ തമ്മിൽ ഒരുമീറ്റർ അകലം പാലിക്കണം. കുട്ടികൾ പരസ്​പരം ഇടകലരുന്നില്ലെന്ന്​ സ്​കൂൾ അധികൃതർ ഉറപ്പാക്കണം.

സ്​റ്റാഫ്​ റൂമുകളിലും ഓഫീസുകളിലും അധ്യാപകരും ജീവനക്കാരും സാമൂഹിക അകലം പാലിക്കണം. കുട്ടികളും ജീവനക്കാരും മാസ്​ക്​ അണിയുക, കൈകൾ സാനിറ്റൈസ്​ ചെയ്യുക, സ്​കൂളും പരിസരവും അണുനശീകരണം നടത്തുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്​. സ്​കൂൾ ബസുകളിൽ ആകെ ശേഷിയുടെ 75ശതമാനം മാത്രമേ പ്രവേശനം അനുവദിക്കൂ. 12ന്​ മുകളിൽ പ്രായമുള്ളവരിൽ വാക്​സിൻ സ്വീകരിക്കാത്തർ ആഴ്​ചയിൽ കോവിഡ്​ പരിശോധന നടത്തണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.