സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റ് ചട്ടങ്ങൾ ശൂറ കൗൺസിൽ ചർച്ച ചെയ്തു. അംഗങ്ങൾ മുന്നോട്ടുവച്ച ശുപാർശകൾ സർക്കാരിന് സമർപ്പിക്കാനും തീരുമാനം. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫിസുകളുടെ പുന:സംഘടനയും നിരീക്ഷണവും സംബന്ധിച്ച് കൗൺസിൽ അംഗങ്ങളുടെ ആവശ്യപ്രകാരമുള്ള പൊതു ചർച്ചയെക്കുറിച്ച് പബ്ലിക് സർവീസസ് ആൻഡ് യൂട്ടിലിറ്റീസ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ചേർന്ന ശൂറ കൗൺസിൽ യോഗം ചർച്ച ചെയ്തത്.
റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് നടത്തിയ ചർച്ചയിൽ കൗൺസിൽ അംഗങ്ങൾ മുന്നോട്ടുവച്ച ശുപാർശകളും മാറ്റങ്ങളും വിശദമാക്കി കൊണ്ടുള്ള പ്രമേയം മന്ത്രിസഭക്ക് സമർപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു.
വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടം, ഉയർന്ന ചെലവ്, പരിശീലന കുറവ്, വീട്ടുജോലിക്കാരുടെ യോഗ്യത എന്നീ വിഷയങ്ങളിലുൾപ്പെടെയുള്ള ശുപാർശകളാണ് പ്രമേയത്തിലുള്ളത്. കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ചേർന്ന വാരാന്ത്യ സെഷനിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല