1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2023

സ്വന്തം ലേഖകൻ: സംരംഭകർക്ക് ബിസിനസ് തുടങ്ങുന്നതിനുള്ള ഏകജാലക സംവിധാനം കൂടുതൽ ലളിതമാക്കി ഖത്തർ. പൂർണമായും ഓൺലൈൻ വഴി കമ്പനി തുടങ്ങാനുള്ള സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു.

സംരംഭം തുടങ്ങുന്നയാൾക്ക് ഇനി മന്ത്രാലയങ്ങളിൽ നേരിട്ടോ, അല്ലെങ്കിൽ മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റുകളെയോ ആശ്രയിക്കേണ്ടതില്ല. എല്ലാ നടപടികളും ഏകജാലക സംവിധാനം വഴി ഓൺലൈനിലൂടെ പൂർത്തീകരിക്കാം.

ബിസിനസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സിംഗിൾ വിൻഡോ എന്ന ഒറ്റ വെബ്‌സൈറ്റിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ് ഖത്തർ. വാണിജ്യ, വ്യവസായ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സംരംഭവുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം സിംഗിൾ വിൻഡോയിൽ ലഭിക്കും.

കമ്പ്യൂട്ടർ കാർഡ് രജിസ്േ്രടഷനുമായി ബന്ധിപ്പിക്കുക, രജിസ്‌ട്രേഷൻ, ലേബർ അപ്രൂവൽ, വർക്ക് പെർമിറ്റ് തുടങ്ങിയ സേവനങ്ങളെല്ലാം പുതുക്കിയ സിംഗിൾ വിൻഡോ പ്ലാറ്റ്‌ഫോം വഴി ലഭിക്കും. രാജ്യത്ത് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സംവിധാനം വഴിയൊരുക്കുമെന്ന് അധികൃതർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.