സ്വന്തം ലേഖകൻ: ഖത്തറിൽ മന്ത്രിസഭ പ്രഖ്യാപിച്ച പണമിടപാട് നിയന്ത്രണത്തിൽ കൂടുതൽ വ്യക്തത. ഖത്തർ സെൻട്രൽ ബാങ്കിന്റെ അറിയിപ്പ് പ്രകാരം രാജ്യത്ത് ചില ഇടപാടുകളിൽ 50,000 റിയാലിന് മുകളിൽ പണമിടപാട് നടത്താനാകില്ല. ചില പ്രത്യേക മേഖലകളിൽ വിൽക്കൽ, വാങ്ങൽ, വാടക തുടങ്ങി എല്ലാ വിധ പണമിടപാടുകൾക്കും നിയന്ത്രണമുണ്ട്.
വസ്തുവകകളുടെ കൈമാറ്റം, രൂപമാറ്റം, ഇവയുടെ വാടക, വാഹനങ്ങൾ വാങ്ങൽ, വിൽക്കൽ, ഫാൻസി നമ്പർ സ്വന്തമാക്കൽ, സമുദ്ര ഗതാഗതം, ആഭരണങ്ങൾ, വിലയേറിയ കല്ലുകൾ, അമൂല്യ ലോഹങ്ങൾ, ഒട്ടകം, കുതിര, കന്നുകാലികൾ ഫാൽക്കൺ തുടങ്ങിയവയുടെ കൈമാറ്റം എന്നിവയ്ക്കെല്ലാം പണമിടപാട് പരിധി ബാധകമാണ്.
വളർത്തുമൃഗങ്ങളുടെ കൈമാറ്റം ഒറ്റയായോ കൂട്ടമായോ ആയാലും ഈ പരിധി ബാധകമാകും, പണമിടപാടുകൾക്ക് പരിധിവെക്കുന്നതിന് ഖത്തർ കാബിനറ്റ് തീരുമാനമെടുത്തിരുന്നു, എന്നാൽ ഇതുസംബന്ധിച്ച് ഖത്തൽ സെൻട്രൽ ബാങ്ക് ഇന്നാണ് വ്യക്തത വരുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല