1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2018

സ്വന്തം ലേഖകന്‍: കറന്‍സി പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന തുര്‍ക്കിയെ രക്ഷപ്പെടുത്താന്‍ പുതിയ കരാറുമായി ഖത്തര്‍. കറന്‍സി കൈമാറ്റവുമായി ബന്ധപ്പെട്ട് തുര്‍ക്കിയുടെയും ഖത്തറിന്റെയും കേന്ദ്രബാങ്കുകള്‍ കരാറില്‍ ഒപ്പുവെച്ചു. യു.എസ് ഉപേരാധം സൃഷ്ടിച്ച പ്രതിസന്ധിയില്‍ തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യമിടിഞ്ഞ സാഹചര്യത്തിലാണ് ഖത്തര്‍ സഹായഹസ്തവുമായെത്തിയത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധം വര്‍ധിപ്പിക്കാനും ധാരണയായി.

പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ തുര്‍ക്കിയില്‍ 300 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ 1500 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് പദ്ധതിയെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വ്യക്തമാക്കിയിരുന്നു.

യു.എസുമായി വിവിധ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് തുര്‍ക്കി ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച യുഎസ് നടപടിയെ തുടര്‍ന്ന് തുര്‍ക്കി കറന്‍സിയായ ലിറ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.