സ്വന്തം ലേഖകൻ: അമേരിക്കയില്‍ നിന്നുള്ള ക്വാക്കര്‍ ബ്രാന്‍ഡിന്റെ ഓട്‌സ് ഉല്‍പന്നങ്ങളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3, ഓഗസ്റ്റ് 2, സെപ്റ്റംബര്‍ 1, ഒക്ടോബര്‍ 1 എന്നീ കാലാവധിയുള്ള ക്വാക്കര്‍ ഓട്‌സ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ആരോഗ്യത്തിന് ഹാനികരമായ സാല്‍മൊനെല്ല ബാക്ടീരിയ ഈ ഓട്സിൽ അടങ്ങിയിട്ടുണ്ട്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അറിയിപ്പ് ആണ് വന്നിരിക്കുന്നത്. നിര്‍ദ്ദിഷ്ട ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള വാണിജ്യ- വ്യവസായ മന്ത്രാലയവുമായി ചേര്‍ന്ന് മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ ഗാസയ്ക്കും യുക്രെയ്നും അഫ്ഗാനും പിന്നാലെ വെനിസ്വേലയിലും തടവുകാരുടെ മോചനത്തിന് വഴിയെരുക്കി ഖത്തറിന്റെ ഇടപെടൽ. ഖത്തറിന്റെ മധ്യസ്ഥ ചർച്ചകളുടെ ഫലമായി തുടർച്ചയായി 10 തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയും വെനിസ്വേലയും തമ്മിൽ ധാരണയിലെത്തി.
വിവിധ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഖത്തർ വലി തരത്തിലുള്ള അനുരഞ്ജന ശ്രമങ്ങൾ ആണ് നടത്തുന്നത്. ഖത്തര്‍ അമേരിക്ക-വെനസ്വേല വിഷയത്തിലും ഇതിന്റെ ഭാഗമായാണ് മധ്യസ്ഥ ചർച്ച നടത്തിയത്. ഒക്ടോബറില്‍ വെനസ്വേലയുടെ പെട്രോളിയം മേഖലക്ക് ഏര്‍പ്പെടുത്തിയ ഉപരോധം അമേരിക്ക പിന്‍വലിച്ചിരുന്നു. മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ആണ് ത് പിൻവലിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല