![](https://www.nrimalayalee.com/wp-content/uploads/2021/05/ehteraz-app-qatar-Fake-Phone-Calls.jpeg)
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്‌സീൻ എടുത്ത പൗരന്മാർക്കും പ്രവാസി താമസക്കാർക്കും വാക്‌സിനേഷന്റെ അംഗീകാരത്തിനായി ഇഹ്‌തെറാസ് വെബ്‌സൈറ്റിൽ അപേക്ഷ നൽകാം. വിദേശത്തുനിന്ന് എടുത്ത വാക്‌സീന് രാജ്യത്തിനുള്ളിൽ അംഗീകാരം ലഭിക്കാൻ ഇഹ്‌തെറാസ് പോർട്ടലിൽ പ്രവേശിച്ച് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.
വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിയമാനുസൃതമാണോയെന്ന് അധികൃതർ പരിശോധിക്കും. നിയമാനുസൃതമെങ്കിൽ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകി, ഇഹ്‌തെറാസ് ആപ്പിലെ ഹെൽത്ത് പ്രൊഫൈൽ സ്റ്റാറ്റസിൽ വാക്‌സിനേഷൻ സ്ഥിരീകരിക്കുന്ന ഗോൾഡൻ ഫ്രെയിം പതിക്കും.
ഖത്തറിനുള്ളിലെ കോവിഡ് വാക്‌സിനേഷൻ കാലാവധിയുടെ മാനദണ്ഡങ്ങൾ തന്നെ വിദേഷത്തുനിന്ന് വാക്‌സിനെടുത്തവർക്കും ബാധകമാകും. ഖത്തർ അംഗീകൃതവും വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിച്ചതുമായ വാക്‌സിനുകൾ എടുത്തവർക്കും ഇതേ വ്യവസ്ഥ തന്നെയാണ്. അതേസമയം ഖത്തറിലേക്ക് എത്തുന്ന സന്ദർശകർക്കുള്ള നടപടികളിൽ മാറ്റമില്ല. നിർദിഷ്ട രേഖകൾ സഹിതം ഇഹ്‌തെറാസ് സൈറ്റിൽ പ്രീ-റജിസ്‌ട്രേഷനിലൂടെ അനുമതി നേടിയ ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല