1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2022

സ്വന്തം ലേഖകൻ: ഗതാഗത ലംഘനത്തെ തുടർന്ന് അധികൃതർ വാഹനം ജപ്തി ചെയ്തിട്ട് 3 മാസത്തിൽ അധികമായെങ്കിൽ 30 ദിവസത്തിനുള്ളിൽ പിഴ അടച്ച് ഉടമകൾക്ക് തിരിച്ചെടുക്കാൻ അവസരം. 30 ദിവസത്തേക്കുള്ള ആനുകൂല്യം ഇന്നലെ തുടങ്ങി. 30 ദിവസത്തിനുള്ളിൽ വാഹനം തിരിച്ചെടുത്തില്ലെങ്കിൽ പൊതുലേലത്തിൽ വിൽക്കും.

വാഹന ഉടമകൾക്ക് 30 ദിവസത്തിനുള്ളിൽ ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് നമ്പർ 52 ൽ പ്രവർത്തിക്കുന്ന ഗതാഗത ഇൻവെസ്റ്റിഗേഷൻ വകുപ്പിൽ നേരിട്ടെത്തി നടപടികൾ പൂർത്തിയാക്കി പിഴത്തുകയും മറ്റ് ഫീസും അടച്ച് വാഹനം തിരിച്ചെടുക്കാം.

അതിനിടെ ലോകകപ്പിനായി തെരുവിലിറക്കാൻ ഒരുക്കിയ മുവാസലാത്തിന്‍റെ 1300 വാഹനങ്ങൾക്ക് വ്യാഴാഴ്ച ടെസ്റ്റ് ഡ്രൈവ്. ദോഹ ഡൗൺ ടൗണിൽനിന്ന് അൽ ജനൂബ് സ്റ്റേഡിയം, അൽബയ്ത് സ്റ്റേഡിയം എന്നിവ ബന്ധിപ്പിക്കുന്ന ഒമ്പത് റൂട്ടുകളിലേക്കാണ് 1300 ബസുകൾ ട്രയൽറൺ നടത്തുന്നത്.

ലോകകപ്പിനായി ഒഴുകിയെത്തുന്ന ദശലക്ഷം ആരാധകർക്ക് സ്റ്റേഡിയങ്ങളിലേക്കും ഫാൻസോണുകളിലേക്കുമുള്ള യാത്ര എളുപ്പമാക്കുന്നതിനായി മുവാസലാത്തിനുകീഴിൽ സർവിസ് നടത്താനൊരുങ്ങുന്ന കർവ ബസുകളാണ് ഒരേ ദിനത്തിൽ ടെസ്റ്റ് ഡ്രൈവ് നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.