1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2022

സ്വന്തം ലേഖകൻ: തൊഴിലിടത്തിലെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഖത്തര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് തൊഴില്‍ മന്ത്രി അലിബിന്‍ സ്‌മൈഖ് അല്‍ മര്‍റി അഭിപ്രായപ്പെട്ടു. എല്ലാവര്‍ഷവും ഏപ്രില്‍ 28നാണ് ജോലിസ്ഥലത്ത് സുരക്ഷയ്ക്കും ആരോഗ്യത്തിനുമുള്ള ദിനമായി ആചരിക്കുന്നത്.

ഇതിന്റെ ഭാഗമായി തൊഴില്‍ സുരക്ഷയും ആരോഗ്യവും-പ്രതിബദ്ധതയും ഉത്തരവാദിത്തങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണ് ഇക്കാര്യത്തില്‍ ഖത്തറിന്റെ പ്രതിബദ്ധത മന്ത്രി ഊന്നിപ്പറഞ്ഞത്. അന്താരാഷ്ചട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഖത്തറില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും തൊഴില്‍ മന്ത്രി അലിബിന്‍ സ്‌മൈഖ് അല്‍ മര്‍റി പറഞ്ഞു.

ഖത്തറിന്റെ വികസനത്തില്‍ തൊഴിലാളികളുടെ പങ്ക് ക്രിയാത്മകമാണ്. ജോലി സ്ഥലത്ത് അപകടമരണവും പരിക്കുകളും ഇല്ലാതെ തൊഴിലാളികളെ സംരക്ഷിക്കേണ്ടത് കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മനുഷ്യാവകാശ സമിതി, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ബില്‍ഡിംഗ് ആന്‍ഡ് വുഡ് വര്‍ക്കേഴ്സ് പ്രതിനിധികളും സമ്മേളനത്തില്‍ സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.