സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിനിടെ രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 19 വരെയാണ് പുതിയ സമയക്രമം.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ആണ് പ്രവര്‍ത്തനസമയം പ്രഖ്യാപിച്ചത്. ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ്, ദോഹ കോര്‍ണിഷ് പരിസരം എന്നിവിടങ്ങള്‍ ആസ്ഥാനമായുള്ള ബാങ്കുകളുടെ ശാഖകളില്‍ 80 % ജീവനക്കാര്‍ വീട്ടിലിരുന്നും 20 % ഓഫിസിലെത്തിയും ജോലി ചെയ്യണം.
നിലവിലെ ജോലി സമയം അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കേണ്ടത്. മറ്റ് സ്ഥലങ്ങള്‍ ആസ്ഥാനമായുള്ള ബാങ്കുകളുടെ ശാഖകളില്‍ നിലവിലെ പ്രവര്‍ത്തനസമയം ആയിരിക്കും ടൂര്‍ണമെന്റ് സമയത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല