സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം ഖത്തറാണെന്ന് ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍. ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് പ്രതിശീര്‍ഷ വരുമാനം 1,05,091.42 ഡോളറുള്ള ഖത്തര്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായത്. ലക്‌സംബര്‍ഗ്, സിംഗപ്പൂര്‍ എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
കോംഗോ ആണു 184 രാജ്യങ്ങളില്‍ ഏറ്റവും ദരിദ്രം. പ്രതിശീര്‍ഷ വരുമാനം വെറും 400 ഡോളര്‍ (ഏകദേശം 25,000 രൂപ). ഇന്ത്യ 130 മത്തെ സ്ഥാനത്താണ്; പ്രതിശീര്‍ഷവരുമാനം 4,060.22 ഡോളര്‍ (ഏകദേശം 2.5 ലക്ഷം രൂപ).
എന്നാല്‍ ഈയിടെ പുറത്തുവന്ന ലോകബാങ്ക് കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ പ്രതിശീര്‍ഷവരുമാനം 5565.05 ഡോളറാണ് (3.5 ലക്ഷത്തോളം രൂപ). രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) 2009 മുതല്‍ 2013 വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണു ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ജീവിതച്ചെലവിന്റെയും പണപ്പെരുപ്പത്തിന്റെയും അടിസ്ഥാനത്തില്‍ പൗരന്മാരുടെ ക്രയശേഷിയും മാനദണ്ഡമാക്കി.
നോര്‍വേ, ബ്രൂണയ്, ഹോങ്കോങ്, യുഎസ്, യുഎഇ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവയാണു നാലു മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ചൈന 90 മത്തെ സ്ഥാനത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല