ബ്രിട്ടനില്‍ ക്രിസ്തുമസ് സമയത്ത് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് എന്തെന്ന് ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ പറയാം ക്വാളിറ്റി സ്ട്രീറ്റ് ചോക്ലേറ്റുകളാണ് എന്ന്. എന്നാല്‍ ഈവര്‍ഷം മുതല്‍ ക്വാളിറ്റി ചോക്ലേറ്റ് പായ്ക്കില്‍ ക്വാണ്ടിറ്റിയില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. ക്രിസ്തുമസ് സമയത്തേക്ക് വില്‍ക്കാനായി തയ്യാറാക്കി വെച്ചിരിക്കുന്ന ചോക്ലേറ്റ് ടിന്നുകളില്‍ അളവ് കുറവാണന്നാണ് പരാതി. കഴിഞ്ഞവര്‍ഷത്തെ അതേ വിലയിലാണ് ചോക്ലേറ്റ് വില്‍ക്കുന്നതെങ്കിലും ചോക്ലേറ്റിന്റെ അളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പതിനെട്ട് ശതമാനം വരെ കുറവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നെസ്‌ലേ ഗ്രൂപ്പാണ് പ്രശസ്തമായ ക്വാളിറ്റി സ്ട്രീറ്റ് ചോക്ലേറ്റുകള്‍ വിപണിയിലെത്തിക്കുന്നത്. ആളുകളെ പറ്റിക്കുന്ന പരിപാടി ആണിതെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. നേരിട്ട് വില ഉയര്‍ത്താതെ അളുകളെ പറ്റിക്കുകയായിരുന്നു നെസ്‌ലേ എന്നാണ് വിമര്‍ശകര്‍ പറയുന്നത്. നേരത്തെ ഒരു കിലോ ചോക്ലേറ്റുണ്ടായിരുന്ന പര്‍പ്പിള്‍ ടിന്നില്‍ അതേവിലയില്‍ ഇപ്പോള്‍ 820 ഗ്രാം ചോക്ലേറ്റാണ് വില്‍ക്കുന്നത്. ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി അഞ്ച് പൗണ്ടിനാണ് ഇവ വില്‍ക്കുന്നത്. എന്നാല്‍ പഴയ ടിന്നുകള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും വില്‍പ്പന വില കുറവായിരിക്കും എന്നുമാണ് നെസ്‌ലേ ഇതിന് നല്‍കുന്ന വിശദീകരണം.
ഉല്‍പ്പാദന ചെലവ് കൂടുന്ന സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാതെ പിടിച്ച് നില്‍ക്കാന്‍ ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ ചെയ്യുന്ന പണിയാണ് അളവില്‍ കുറവ് വരുത്തുക എന്നുളളത്. മറ്റ് ചോക്ലേറ്റ് കമ്പനികളും ഇതേ വഴി പിന്തുടര്‍ന്നിട്ടുണ്ട്. കാഡ്ബറിയുടെ 975 ഗ്രാം പായ്ക്കറ്റില്‍ ഇപ്പോള്‍ 850 ഗ്രാം മാത്രമേ ഉളളൂ. ബ്രട്ടീഷുകാരുടെ ഫേവറൈറ്റ് ചോക്ലൈറ്റ് ബാറുകളായ ഡയറി മില്‍ക്കും മാര്‍സും അളവില്‍ കുറവ് വരുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല