സ്വന്തം ലേഖകന്‍: ചൂടന്‍ രംഗങ്ങളും തുണയായില്ല, കാണികള്‍ ഇല്ലാത്തതിനാല്‍ പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ക്വാണ്ടിക്കോ നിര്‍ത്തിയേക്കും. അമേരിക്കന്‍ ചാനലായ എബിസി സ്‌പ്രേക്ഷണം ചെയ്യുന്ന ക്വാണ്ടിക്കോയുടെ രണ്ടാം സീസണാണ് നിര്‍ത്താനൊരുങ്ങുന്നത്. റേറ്റിംഗ് കുറഞ്ഞതാണ് പരമ്പര നിര്‍ത്താനുള്ള കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റേറ്റിംഗ് നിലനിര്‍ത്താനായി പരമ്പരയുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയെങ്കിലും അതുകൊണ്ട് കാര്യമുണ്ടായില്ല. കാണാന്‍ ആളില്ലാതെ ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് പരമ്പര അവസാനിപ്പിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. ക്വാണ്ടിക്കോയുടെ റേറ്റിംഗ് കുറവാണെങ്കിലും പ്രേക്ഷക ഹൃദയങ്ങളില്‍ തന്റേതായ സാന്നിദ്ധ്യം അറിയിക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അലക്‌സ് പാരിഷ് എന്ന ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്റായാണ് പ്രിയങ്ക പരമ്പരയില്‍ വേഷമിട്ടത്.
നേരത്തേ സംപ്രേക്ഷണം ആരംഭിക്കുന്നതിന് മുന്‍പ് പരമ്പരയിലെ പ്രിയങ്കയുടെ ചൂടന്‍ രംഗങ്ങളുടെ വീഡിയോ പുറത്തു വന്നിരുന്നു. ചോര്‍ന്നുവെന്ന് പറയപ്പെടുന്ന ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. തുടക്കത്തില്‍ മികച്ച അഭിപ്രായം നേടിയ ടെലിവിഷന്‍ പരമ്പരയായിരുന്നു ‘ക്വാണ്ടിക്കോ’. പക്ഷേ മറ്റു ചില വ്യത്യസ്ഥ സീരിയലുകള്‍ ചാനലില്‍ എത്തിയതോടെ ‘ക്വാണ്ടിക്കോ’യുടെ റേറ്റിംഗ് താഴേക്ക് പോകുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല