രാജ്ഞിയുടെ ഉടമസ്ഥതയിലുളള ക്രൗണ്‍ എസ്‌റ്റേറ്റിന് ഇക്കുറി റിക്കോര്‍ഡ് ലാഭം. ലണ്ടനിലെ പ്രോപ്പര്‍ട്ടി മാര്‍്ക്കറ്റിലുണ്ടായ കുതിച്ചുചാട്ടവും വിന്‍ഡ് ഫാം നിര്‍മ്മാണവുമാണ് എസ്റ്റേറ്റിന്റെ ലാഭത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയത്. മാര്‍്ച്ച് മുപ്പത്തിയൊന്ന് വരെയുളള സാമ്പത്തിക വര്‍ഷത്തില്‍ 240 മില്യണ്‍ പൗണ്ടിന്റെ ലാഭമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 231 മില്യണായിരുന്നു. ഇതോടെ അടുത്ത വര്‍ഷത്തെ രാജ്ഞിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 36.1 മില്യണ്‍ പൗണ്ട് ഗവണ്‍മെന്റ് അനുവദിക്കേണ്ടി വരും. ഈ വര്‍ഷത്തേക്കാള്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനവ്. ഈ വര്‍ഷം രാജ്ഞിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 31 മില്യണാണ് ഗവണ്‍മെന്റ് അനുവദിച്ചിരുന്നത്.
ഗവണ്‍മെന്റാണ് രാജ്ഞിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പണം ചെലവാക്കുന്നത്. എന്നാല്‍ ഈ പണം ക്രൗണ്‍ എസ്റ്റേറ്റിന്റെ വാര്‍ഷിക ലാഭത്തിന്റെ പതിനഞ്ച് ശതമാനത്തിന് തുല്യമായ തുകയാണ് ഗവണ്‍മെന്റ് രാജ്ഞിക്ക് അനുവദിക്കുന്നത്. ഇത് ലാഭത്തില്‍ നിന്ന് ഗവണ്‍മെന്റ് ഈടാക്കുകയും ചെയ്യും. 1760 മുതല്‍ ക്രൗണ്‍ എസ്റ്റേറ്റിന്റെ ലാഭം ഗവണ്‍മെന്റിലേക്ക് അടയ്ക്കുകയാണ് ചെയ്യുന്നത്. ജോര്‍്ജ്ജ് മൂന്നാമനാണ് എസ്‌റ്റേറ്റിന്റെ വരുമാനം രാജ്യത്തിന് നല്‍കിയ ശേഷം ഗവണ്‍മെന്റില്‍ നിന്ന വാര്‍ഷിക വരുമാനം സ്വീകരിച്ചുകൊണ്ട് ഔദ്യോഗിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുളള തീരുമാനം എടുത്തത്.
സോവറിന്‍ ഗ്രാന്റ് എന്നുളളത് രാജകുടുംബം എത്ര ചിലവാ്്ക്കുന്നു എന്നതിന് അനുസരിച്ച് അല്ല നല്‍കുന്നതെന്ന് ട്രഷറി വക്താവ് പറഞ്ഞു. സോവറിന്‍ ഗ്രാന്റ് ആക്ട് 2011 അനുസരിച്ച് ചിലവാക്കാത്ത തുക തിരിച്ച് ട്രഷറിയിലേക്ക് തന്നെ തിരികെ അടയ്ക്കുകയാണ് ചെയ്യുന്നതെന്ന് വക്താവ് അറിയി്ച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രൗണ്‍ എസ്‌റ്റേറ്റില്‍ നിന്ന ്കൂടുതല്‍ വരുമാനം ലഭിക്കാത്തത് കാരണം പൊതു ഖജനാവില്‍ നിന്നുളള പണമാണ് രാജ്ഞിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയിരുന്നത്. ഗവണ്‍മെന്റിന്റെ ചെലവുചുരുക്കല്‍ നടപടികള്‍ കാരണം ബെക്കിംഗ്ഹാം പാലസിലും ചെലവുചുരുക്കല്‍ ഏര്‍പ്പെടുത്തിയിരുന്നു. അധികമായി കിട്ടുന്ന വരുമാനം മൂലം ഇത് ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.
റീജന്റ് സ്ട്രീറ്റ്, വിന്‍ഡ്‌സോര്‍ ഗ്രേറ്റ് പാര്‍ക്ക്, ഫാംലാന്‍ഡ്, ബ്രിട്ടന്റെ തീരപ്രദേശങ്ങള്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒക്‌സ്‌ഫോര്‍ഡില്‍ വാങ്ങിയ വെസ്റ്റ് ഗേ്റ്റ ഷോപ്പിങ്ങ് സെന്റര്‍ എന്നിവ ഉള്‍പ്പെട്ടതാണ് ക്രൗണ്‍ എസ്റ്റേറ്റ്. നിലവില്‍ ഇവയുടെ മതിപ്പ് വില 7.6 ബില്യണ്‍ പൗണ്ടാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പന്ത്രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനവ്. രാജകുടുംബത്തിന്റേതായി ബാങ്കിലുളള പണത്തിന്റെ അളവ് കൂടി കണക്കിലെടുത്താല്‍ മൊത്തം ആസ്തി എട്ടു ബില്യണ്‍ കവിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല