ബ്രിട്ടീഷ് ഭരണാധികാരി എലിസബത്ത് രാജ്ഞി ജര്‍മനിയിലെ നോര്‍ത്തേണ്‍ ജര്‍മ്മനിയിലെ ബര്‍ജന്‍ ബല്‍സണിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് സൈറ്റ് സന്ദര്‍ശിച്ചു. ഇതാദ്യമായിട്ടാണ് ബ്രിട്ടീഷ് രാജ്ഞി രണ്ടാം ലോക മഹായുദ്ധ കാലത്തുള്ള ക്യാമ്പ് സൈറ്റ് സന്ദര്‍ശിക്കുന്നത്.
1945ല്‍ ബ്രിട്ടീഷ് സൈന്യമാണ് ഈ ക്യാമ്പ് പിടിച്ചെടുത്ത് ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ആന്‍ ഫ്രാങ്ക് ഉള്‍പ്പെടെ നിരവധി ആളുകള്‍ തങ്ങളുടെ ജീവന്‍ വെടിഞ്ഞ ചരിത്ര പ്രധാനമായ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാണ് ഇത്.
ബ്രിട്ടീഷ് രാജ്ഞിയും ഡ്യൂക്ക് ഓഫ് എഡിന്‍ബറോയും ചേര്‍ന്ന് ക്യാമ്പ് സൈറ്റിന് മുന്നില്‍ റീത്ത് സമര്‍പ്പിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ നാലു ദിവസത്തെ ജര്‍മ്മന്‍ സന്ദര്‍ശനത്തിന് അവസാനം കുറിച്ചുകൊണ്ടുള്ള ചടങ്ങ് കൂടിയായിരുന്നു ഇത്.
45ല്‍ ബ്രിട്ടീഷ് സൈന്യം ഈ ക്യാമ്പ് ഒഴിപ്പിക്കുമ്പോള്‍ പട്ടാളത്തിലുണ്ടായിരുന്ന ചിലരുമായി രാജ്ഞി സംസാരിക്കുകയും അവരുടെ ഭീകരമായ കഥകള്‍ കേള്‍ക്കുകയും ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ബെര്‍ജന്‍ ബെല്‍സണിലെ ഈ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ മാത്രം യൂറോപ്പില്‍നിന്നുള്ള 50,000 ത്തോളം തടവുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊടും പീഡനങ്ങള്‍ ഏറ്റുവാങ്ങിയാണ് പലരും മരിച്ചത്. നാസീ പീഡനത്തിന്റെ കൊടുംക്രൂരതകളെ അനാവരണം ചെയ്യുന്ന ആന്‍ ഫ്രാങ്കിന്റെ ഡയറി ഉള്‍പ്പെടെ നിരവധി കുറിപ്പുകളും പുസ്തകങ്ങളും ഈ ക്യാമ്പുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല