സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞി ഏറ്റവും കൂടുതല്‍ കാലം കിരീടമണിഞ്ഞ രാജ കുടുംബാംഗം, മറി കടക്കുന്നത് വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ്. അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുന്ന എലിസബത്ത് രാജ്ഞി, സ്ഥാനാരോഹണ വാര്‍ഷികത്തില്‍ ജനങ്ങളോടു സംസാരിക്കും.
63 വര്‍ഷം സിംഹാസനത്തിലിരുന്ന മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ് ഈ മാസം ഒന്‍പതിനാണ് എലിസബത്ത് രാജ്ഞി മറികടക്കുക. ആറു പതിറ്റാണ്ടിലേറെയായി നല്‍കുന്ന പിന്തുണയ്ക്ക് രാജ്!ഞി അന്ന് പ്രജകളോടു നന്ദി പറയും. ആഘോഷത്തിന്റെ ഭാഗമായി ട്വീഡ്ബാങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ അതിര്‍ത്തി റയില്‍വേ ലൈന്‍ രാജ്ഞിയാണു തുറന്നുകൊടുക്കുക.
ക്രിസ്മസ് വേളകളിലും പാര്‍ലമെന്റിന്റെ ആരംഭദിനത്തിലുമൊക്കെ സന്ദേശങ്ങള്‍ നല്‍കുന്നതല്ലാതെ സാധാരണയായി രാജ്ഞി പൊതുവേദികളില്‍ സംസാരിക്കുക പതിവില്ല. ട്വീഡ്ബാങ്കില്‍ റയില്‍വേ ലൈന്‍ തുറന്നതിനുശേഷമാണ്‍` രാജ്ഞി ജനങ്ങളോട് സംസാരിക്കുക എന്നാണ് സൂചന.
സ്‌കോട്ട്‌ലന്‍ഡില്‍ ചെറുമകന്‍ വില്യം രാജകുമാരനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാവും രാജ്ഞിയുടെ സ്വകാര്യ ആഘോഷം. പക്ഷേ, മകന്‍ ചാള്‍സ് രാജകുമാരന്‍ മറ്റുചില തിരക്കുകള്‍മൂലം ഈ ആഘോഷത്തിനെത്തില്ല. ബ്രിട്ടനില്‍ ഏറ്റവുമധികം കാലം കിരീടാവകാശിയായിരുന്ന ആള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ചാള്‍സ് രാജകുമാരന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല