സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിന ആഘോഷങ്ങള്‍ക്ക് വമ്പന്‍ സദ്യയോടെ സമാപനം. മൂന്നു ദിവസം നീണ്ട തൊണ്ണൂറാം ജന്മദിനാഘോഷങ്ങള്‍ക്ക് തുറന്ന തുറന്ന സ്ഥലത്ത് നടത്തിയ വന്‍ തെരുവു സദ്യയോടെ തിരശീല വീണു.
മഴയുടെ സാന്നിധ്യം അവഗണിച്ചും പതിനായിരത്തിലധികം അതിഥികളാണ് സദ്യക്ക് എത്തിച്ചേര്‍ന്നത്. തുറന്ന സ്ഥലത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് മഴ തടസ്സമാകാതിരിക്കാന്‍ ആയിരക്കണക്കിന് മഴക്കോട്ടുകള്‍ വിതരണം ചെയ്യേണ്ടിവന്നതും പരിപാടിയുടെ കൗതുകമായി.
രാജ്ഞിയുടെ ജീവിതത്തിന്റെ വ്യത്യസ്ത ദശകങ്ങള്‍ ചിത്രീകരിച്ച കാര്‍ണിവല്‍ പരേഡും ആഘോഷത്തിന്റെ മറ്റൊരു ആകര്‍ഷണമായിരുന്നു. ലണ്ടന്‍ തെരുവുകളില്‍ വ്യത്യസ്തമായ ചെറുതും വലുതുമായ മറ്റ് ആഘോഷ പരിപാടികളും നടന്നു.
150 യൂറോ (ഏകദേശം 11300 രൂപ) അടച്ചാണ് അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തത്. കനത്ത സുരക്ഷാ പരിശോധനക്കു ശേഷമായിരുന്നു സ്ട്രീറ്റ് പാര്‍ട്ടി നടന്ന സ്ഥലത്തേക്ക് അതിഥികളെ പ്രവേശിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല