സ്വന്തം ലേഖകന്‍: ചൈനീസ് ഉദ്യോഗസ്ഥന്മാരെ പരുക്കന്മാരെന്ന് വിശേഷിപ്പിച്ച് എലിസബത്ത് രാജ്ഞി, വീഡിയോ പുറത്ത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കഴിഞ്ഞ വര്‍ഷം നടത്തിയ ബ്രിട്ടന്‍ സന്ദര്‍ശനത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു രാജ്ഞിയുടെ വിവാദ പരാമര്‍ശം.
ബെക്കിങ്ഹാം കൊട്ടാരത്തില്‍ ചൈനീസ് പ്രസിഡന്റിനു നല്‍കിയ വിരുന്നിനിടെ ചൈനയിലെ ബ്രിട്ടീഷ് അംബാസഡര്‍ക്കൊപ്പം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയുമായി സംസാരിക്കവെയാണ് രാജ്ഞിയുടെ പരാമര്‍ശം. സന്ദര്‍ശന സമയത്ത് സ്‌കോട്ട്‌ലന്‍ഡ് യാഡ് കമാന്‍ഡറായ ലൂസി ഡി ഓര്‍സിക്കായിരുന്നു സംരക്ഷണ ചുമതല.
രാജ്ഞി പറയുന്നത് ലൂസി സമ്മതിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ലണ്ടനിലെ ഒരു ഛായാഗ്രാഹകന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ബ്രിട്ടനിലെ വിവിധ ചാനലുകള്‍ സംപ്രേഷണം ചെയ്തു. രാജ്ഞിയുടെ സ്വകാര്യ സംഭാഷണങ്ങളെ പറ്റി പ്രതികരിക്കാന്‍ തയാറല്ലെന്ന് ബെക്കിങ്ഹാം കൊട്ടാരം വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല