1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2022

സ്വന്തം ലേഖകൻ: ഹാലോവീൻ ചടങ്ങിന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ അനുകരിച്ച ഒരു വയസുകാരിക്ക് വിൻഡ്‌സർ കൊട്ടാരത്തിന്‍റെ അഭിനന്ദനം. എലിസബത്ത് രാജ്ഞി ധരിക്കുന്നത് പോലെ നീല സ്യൂട്ടും നീളന്‍ തൊപ്പിയും മുത്തുമാലകളും അണിഞ്ഞാണ് ഒരു വയസ്സുകാരി ജലെയ്‌ൻ സതർലാൻഡ് ഹാലോവീൻ ചടങ്ങിനെത്തിയത്. അന്നുതന്നെ കൊച്ചു ജലെയ്ൻ എല്ലാവരുടേയും ആരാധന പിടിച്ചുപറ്റിയിരുന്നു.

രാജ്ഞിയുടെ പ്രിയപ്പെട്ട നായയായ കോർഗിസിനൊപ്പം നിൽക്കുന്ന കൊച്ചു രാജ്ഞിയുടെ ചിത്രം ജലെയ്‌ന്‍റ അമ്മ കാറ്റ്‌ലിനാണ് വിൻഡ്‌സർ കൊട്ടാരത്തിലേക്ക് അയച്ചുകൊടുത്തത്. കൊച്ചുരാജ്ഞിയായിുള്ള ജലെയ്‌ൻ സതർലാൻഡിന്‍റെ പ്രകടനം എലിസബത്ത് രാജ്ഞിക്ക് ഏറെ ഇഷ്ടമായെന്നും എല്ലാവർക്കും ക്രിസ്‌മസ് ആശംസകൾ നേരുന്നതായും കത്തിൽ പറയുന്നു.

സൂപ്പർമാൻ വേഷം ധരിച്ച സഹോദരനോടൊപ്പം ജലെയ്‌ൻ സതർലാൻഡ് രാജ്ഞിയായി നിൽക്കുന്ന ചിത്രം ഇതിനോടകം ട്വിറ്ററിൽ വൈറലായിട്ടുണ്ട്. വിൻഡ്‌സർ കൊട്ടാരത്തിൽ നിന്ന് ലഭിച്ച കത്തും ചിത്രത്തിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിപേർ കൊച്ചു രാജ്ഞിയെ അഭിനന്ദിക്കുകയും എലിസബത്ത് രാജ്ഞിയുടെ അമേരിക്കന്‍ വേർഷന്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.