ബ്രിട്ടണ്‍ ഒരു ജനാധിപത്യ രാജ്യമാണെങ്കിലും, ആ സംഹിതകള്‍ക്ക് മുകളില്‍ പിടിയുള്ള വ്യക്തിയാണ് ബ്രിട്ടീഷ് രാജ്ഞി. ഇപ്പോള്‍ എലിസബത്ത് രാജ്ഞിയാണ് ബ്രിട്ടന്റെ ഭരണാധികാരി. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് രാജ്ഞി മരിച്ചെന്ന് ബിബിസി ജേര്‍ണലിസ്റ്റ് ട്വീറ്റ് ചെയ്തതിന് പിന്നാലെ ഇന്ത്യയിലെ ചില വെബ്‌സൈറ്റുകള്‍ തയാറാക്കിയതാണ് ഈ വാര്‍ത്ത. ബ്രിട്ടീഷ് രാജ്ഞിക്ക് മാത്രമുള്ള ചില അവകാശങ്ങളും സൗകര്യങ്ങളും.
1. ബ്രിട്ടനില്‍ എവിടെയും ലൈസന്‍സ് ഇല്ലാതെ രാജ്ഞിക്ക് വാഹനം ഓടിക്കാം
2. രാജ്ഞിക്ക് യാത്രയ്ക്ക് പാസ്‌പോര്‍ട്ട് വേണ്ട
3.രാജ്ഞിക്ക് ഒരു വര്‍ഷം രണ്ടു പിറന്നാള്‍ ആഘോഷിക്കാം. ഏപ്രില്‍ 21 നു സ്വന്തം പിറന്നാളും , ജൂണില്‍ രാജ്ഞി സ്ഥാനത്തിന്റെ പിറന്നാള്‍ ആഘോഷവും
4. രാജ്ഞിക്ക് വേണ്ടി മാത്രം കവിത എഴുതാനും പാടാനുമായി പ്രൈവറ്റ് പോയറ്റുണ്ട്
5. ആവശ്യാനുസരണം പണം എടുക്കുന്നതിനായി രാജ്ഞിക്ക് സ്വന്തമായി ഒരു കാഷ് മെഷീന്‍ ഉണ്ട്
6. ബ്രിട്ടനിലെ ജലാശയങ്ങളില്‍ ഉള്ള എല്ലാ അരയന്നങ്ങളും രാജ്ഞിക്ക് സ്വന്തമാണ്
7. ബ്രിട്ടനിലെ ഡോള്‍ഫിനുകളും രാജ്ഞിക്ക് മാത്രം അവകാശപ്പെട്ടതാണ്
8. രാജ്ഞിയുടെ സമ്മതമില്ലാതെ, ഒരു ബില്ലുകളും നിയമങ്ങളാക്കാന്‍ കഴിയില്ല
9. ബ്രിട്ടനില്‍ പ്രവിശ്യകള്‍ക്ക് പ്രഭുക്കളെ നിയമിക്കുന്നത് രാജ്ഞിയുടെ ഇഷ്ട പ്രകാരമാണ്
10. രാജ്ഞിയും കുടുംബവും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ല
11. ഒരിക്കലും ടാക്‌സ് അടക്കേണ്ട ആവശ്യമില്ല രാജ്ഞിക്ക്
12. അടിയന്തര ഘട്ടത്തില്‍ പ്രത്യേകാധികാരംഉപയോഗിച്ച് രാജ്ഞിക്ക് മന്ത്രിസഭ പിരിച്ചു വിടാന്‍ കഴിയും
13. ബ്രിട്ടനിലെ രാജ്ഞി ആസ്‌ത്രേലിയയിലെയും കൂടി രാജ്ഞിയാണ്
14. യാതൊരു കാരണവശാലും ആര്‍ക്കും രാജ്ഞിയെ നിയമ വിചാരണ ചെയ്യാനാകില്ല
15. ബ്രിട്ടീഷ്, ആസ്‌ത്രേലിയന്‍ സര്‍ക്കാരുകളെ നേരിട്ട് ശാസിക്കാനുള്ള അധികാരം രാജ്ഞിക്കുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല